Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ, വയനാട്ടിൽ പ്രിയങ്ക

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതീക്ഷിച്ചത് പോലെ തന്നെ സ്ഥാനാർത്ഥിയാകും. ചേലക്കരയിൽ മുൻ എംപി കൂടിയായ രമ്യ ഹരിദാസാവും ഇക്കുറി അങ്കത്തിന് ഇറങ്ങുക. മുൻധാരണ പോലെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കും.

സസ്പെൻസ് ഒട്ടും നൽകാതെ, അവസാന ട്വിസ്‌റ്റ് ഒന്നുമില്ലാതെ അതിവേഗ പ്രഖ്യാപനമാണ് ഇക്കുറിയും കോൺഗ്രസ് നടത്തിയത്. നേരത്തെ തൃക്കാക്കര, പുതുപ്പള്ളി തിരഞ്ഞെടുപ്പുകളിൽ പയറ്റി ജയിച്ച ഇതേ തന്ത്രം ഇക്കുറി വീണ്ടും ഗുണമാവുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിന് മുൻപ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറക്കുറെ ധാരണയായി കഴിഞ്ഞിരുന്നു.

bypolls2024candidates

തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ട് പ്രചരണത്തിൽ അതിവേഗം കുതിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃത്വം നൽകിയ പേരുകൾ ഹൈക്കമാൻഡ് അംഗീകരിച്ചതോടെ കാര്യമായ കോലാഹലങ്ങൾ ഒന്നുമില്ലാതെ സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നതാണ് വലിയ കാര്യം.

പാലക്കാട് ഷാഫി പറമ്പിലിന് പകരം യുവനേതാവിനെ തന്നെ ഇറക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ നയം. അതിന് അനുയോജ്യനായി നേതൃത്വം കണ്ടെത്തിയതാവട്ടെ രാഹുൽ മാങ്കൂട്ടത്തിലിനെയും. ചാനൽ ചർച്ചകളിലൂടെ ശ്രദ്ധ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രത്യക്ഷ സമരത്തിന്റെ മുൻനിരയിൽ എന്നും സ്ഥാനം പിടിക്കുന്ന വ്യക്തി കൂടിയാണ്. അതിനുള്ള അംഗീകാരം കൂടിയാണ് ഈ സ്ഥാനാർത്ഥിത്വം എന്ന് വേണമെങ്കിൽ പറയാം.

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ മാർച്ചിനിടെ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ വന്ന സ്ഥാനാർത്ഥി പ്രഖ്യാപനം രാഹുലിനെ സംബന്ധിച്ച് ഇരട്ടി മധുരമായി. ഷാഫി പറമ്പിൽ ഇ ശ്രീധരനെതിരെ നേടിയ വിജയം ആവർത്തിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെയാക്കിയതിലൂടെ ലക്ഷ്യമിടുന്നത്.

രമ്യ ഹരിദാസിനെ ഒരിക്കൽ കൂടി കോൺഗ്രസ് നേതൃത്വം വിശ്വാസത്തിൽ എടുത്തു എന്നതാണ് മറ്റൊരു പ്രധാന ഘടകം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷവും ഒരിക്കൽ കൂടി രമ്യക്ക് അവസരം നൽകിയ സാഹചര്യത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇന്ന് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു എന്നത് മാത്രമാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+