നാടെങ്ങും ഓണലഹരിയില്‍ വീണ്ടുമൊരു തിരുവോണം കൂടി
തിരുവനന്തപുരം: ഓണനിലാവ് പരന്നു നാടും നഗരവും ഓണ ലഹരിയില്‍ ഇനി മണ്ണിലും മനസിലും ഓണക്കാലവും ഓണക്കാഴ്ചകളും. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്നെത്തുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി നെട്ടോട്ടമോടി. അത്തം മുതല്‍ തന്നെ മാനം കറത്തതിനാല് ഒന്ന് തെളിഞ്ഞ പൂരാടം മുതല്‍ തന്നെ കേരളം പായുകയായിരുന്നു ഓണമൊരുക്കാന്‍. ഇത്തവണ ഉത്രാടപാച്ചില്‍ മാത്രമല്ല പൂരാടപ്പാച്ചിലും ഉണ്ടായിരുന്നു.
പച്ചക്കറിയ്ക്കും മറ്റ് സാധനങ്ങള്‍ക്കും തീ പിടിച്ച വിലയാണ് ഓണത്തിന്റെ അവസാന മണിയ്ക്കൂറുകളിള് അനുഭവപ്പെട്ടിരുന്നത്. വില പേശലുകള്‍ക്ക് മുതിരാതെ ഓണക്കോടിയും വാങ്ങി പ്രിയപ്പെട്ടവര്ക്കടുത്തേയ്ക്കു് പായുന്നതിന്റെ തിരക്ക് ഉത്രാടത്തിലും അവസാനിയ്ക്കുന്നില്ല.ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടാതെ നിരാശരായവരും കുറവല്ല.

തലസ്ഥാനത്ത് മാത്രം 2500 ല്‍ അധികം പൊലീസുകാരാണ് ഡ്യൂട്ടിയ്ക്ക് നിയോഗിയ്ക്കപ്പെട്ടത്. എന്തിനേറെ അനന്തപുരി മുഴുവന്‍ ക്യാമറ കണ്ണൂകളില്‍. സര്‍ക്കാരിന്റെ തന്നെ ഓണ വിപണികളും മറ്റും ഉണ്ടായിരുന്നതിനാല്‍ തിരക്ക് നിയന്ത്രണാധീതമായി പലഘട്ടങ്ങളിലും
പൂരാടത്തിന് തന്നെ പകുതിയിലേറെ സാധനങ്ങളും വീട്ടിലെത്തിയ്ക്കുന്നതാണ് പതിവ്. എന്നാലും എന്തെങ്കിലുമൊക്കെ മറന്നിട്ടുണ്ടാവും. ഈ മറവിയ്ക്ക് പിന്നാലെയുള്ള പാച്ചില്‍ തന്നെയാണ് ഉത്രാടപാച്ചില്‍. സദ്യയ്ക്ക് ഇലയൊരുക്കുന്നത് മുതല്‍ പായസം വിളമ്പുന്നത് വരെ എല്ലാം ഈ പരക്കം പാച്ചിലില്‍ വാങ്ങണം. തിരക്കുകള്‍ ഒന്നടങ്ങുമ്പോള്‍ കുടുബം സമേതം ഓണ സദ്യയുണ്ട് മലയാളി കാത്തിരിയ്ക്കും ഇനിയുമൊരു ഓണക്കാലത്തിനായി. വണ്‍ഇന്ത്യയുടെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications