'പ്രളയാശ്വാസം പകര്‍ന്നോ സര്‍ക്കാര്‍': ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് എന്ത്? ചിലവിട്ടത് എത്ര? കണക്കുകള്‍
തിരുവനന്തപുരം:സംസ്ഥാനം മറ്റൊരു പ്രളയ സാഹചര്യം നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും സമാഹരിച്ച തുകയാണിത്.ദുരന്ത സഹായമടക്കം നൽകാനുണ്ടെന്ന ഒട്ടേറെ പരാതികൾ നിലനിൽക്കുമ്പോഴാണ് ചിലവാക്കാത്ത വലിയൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുന്നത്.
കെയർഹോം പദ്ധതിക്കായി സഹകരണവകുപ്പിൽ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവൻ ചെലവഴിച്ചത്.
റീബിൽഡ് കേരളയ്ക്കുൾപ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതൽ 2020 മാർച്ച് മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.2018, 2019 പ്രളയകാലത്ത് 31,000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സർക്കാർ കണക്ക്.

റീബിൽഡ് കേരളയ്ക്കായി ലോക ബാങ്കിൽ നിന്നടക്കം സര്‍ക്കാര്‍ ധനസഹാവും തേടിയിരുന്നു.1780 കോടിയാണ് ലോകബാങ്ക് ആദ്യഗഡുവായി നല്‍കിയത്.ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്ട് പൂർത്തീകരണ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. 5000 കോടിയായിരുന്നു ലോകബാങ്കില്‍ നിന്നുള്ള വാഗ്‌ദാനം. റിപ്പോർട്ട് നൽകാത്തതിനാൽ തുക കിട്ടിയില്ല.പൊതുജനങ്ങളില്‍ നിന്നും 230.93 കോടിയാണ് സമാഹരിച്ചത്.

സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവടങ്ങളില്‍ നിന്നും 2,865.4 കോടി രൂപയും , ജീവനക്കാരുടെ സാലറി ചലഞ്ച് വഴി 1,229.89 കോടി രൂപയും സമാഹരിച്ചു. ഉത്സവബത്ത -117.69 കോടിരൂപ ,സഹകരണവകുപ്പ്. 52.69 കോടിരൂപ ,മദ്യവില്പനയിലെ അധികനികുതി- 308.68 കോടിരൂപ , സംസ്ഥാന ദുരന്തനിവാരണ വിഹിതം-107.17 കോടിരൂപ എന്നിങ്ങനെയാണ് മറ്റ് സമാഹരണ കണക്കുകള്‍. അതായത് ആകെ 4912.45 കോടി രൂപ സമാഹരിച്ചു.

ഇതില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 2,356.46 കോടി രൂപയാണ് നല്‍കിയത്.ഇത്തരക്കാർക്ക് ട്രഷറി അക്കൗണ്ടിൽ നിന്ന് പ്രത്യേകം 135.85 കോടി രൂപ, കുടുംബത്തിന് (6200രൂപ വീതം) നല്‍കി. അടിയന്തര സഹായം 457.58 കോടി രൂപ, കുടുംബശ്രീ 336.19 കോടി രൂപ, പുനർഗേഹം 250 കോടി രൂപ, തദ്ദേശറോഡ് നിർമ്മാണം 224.34 കോടി രൂപ, കൃഷിവകുപ്പ് മുഖേന കർഷകർക്ക് 85.6 കോടി രൂപ, സൗജന്യ കിറ്റ് 54.46 കോടി രൂപ, അരി 9.4 കോടി രൂപ,കർഷകർക്ക് 54 കോടി രൂപ, കെയർഹോം പ്രോജക്ട് 52.69 കോടി രൂപ,

കെ.എസ്.എഫ്.ഇ ഷെൽട്ടർഹോം 35.99 കോടി രൂപ, സപ്ലൈകോ 30.46 കോടി രൂപ, ചെറുകിട വ്യാപാരികൾക്ക് 20.96 കോടി രൂപ, എൻജിനിയർമാരുടെ ശമ്പളത്തിനും 20.28 കോടി രൂപ, വ്യാപാരി ക്ഷേമനിധി 5.4 കോടി രൂപ, മരുന്ന് 2.87 കോടി രൂപ, ടെക്സ്റ്റ്ബുക്കുകളുടെ നഷ്ടത്തിന് 47ലക്ഷം, വീട് നഷ്ടപ്പെട്ടവർക്ക് അധികധനം 10ലക്ഷം
മത്സ്യബന്ധനവകുപ്പിന് 7ലക്ഷം എന്നിങ്ങനെയാണ് ചിലവാക്കിയ തുകയുടെ കണക്ക്. അതായത് ആകെ 4140.07 കോടിരൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കുന്നത് ധനകാര്യ അഡി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ്. നടത്തിപ്പ് ചുമതല റവന്യു ദുരന്തനിവാരണ വകുപ്പിന്. ധനസെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് തുക കൈകാര്യം ചെയ്യാനാവില്ല.കൊവിഡ് കാല ദുരിതാശ്വാസത്തിന് ഈ മാസം അഞ്ചുവരെയുള്ള കണക്കിൽ സമാഹരിച്ചതിനെക്കാൾ നൂറുകോടിയിലധികം ചെലവിട്ടു. സമാഹരിച്ചത് 831.67കോടി. ചെലവിട്ടത് 941.07കോടി.
ചിത്രശലഭം പോലെ സുന്ദരിയായി വർഷ ബൊല്ലമ്മ, നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications