'മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, തിരുത്തല്‍ വേണം'; വിമര്‍ശനവുമായി മുഖ്യമന്ത്രി
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതല്‍ തകര്‍ന്നിരിക്കുകയാണ്. വാര്‍ത്ത തെറ്റിയാല്‍ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലുമില്ല. മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളെ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് മടിയുമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ നശീകരണാത്മകമായ വാസനകളിലൂടെ മാത്രം വിമര്‍ശനമുയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ അത് വിലവയ്ക്കുകയുമില്ല, പരിഗണിക്കുകയുമില്ല'

ഈ അവസ്ഥ നമ്മുടെ നാട്ടിലുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമ പ്രവര്‍ത്തകരോ വിമര്‍ശനങ്ങള്‍ക്ക് അതിതീതരല്ലെന്ന് ഓര്‍ക്കണം. നിങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിങ്ങളെ വിമര്‍ശിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവരും വിമര്‍ശിക്കും.

അതുകൊണ്ട് അത്തരം വിമര്‍ശനങ്ങളോട് അസഹിഷ്ണുത ആരും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് ഇപ്പോഴത്തെ മത്സരം. കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയെന്ന് തോന്നുന്ന അവസ്ഥ മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകരുന്ന നിലയുണ്ട്.

നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടത്. രാഷ്ട്രീയം എല്ലാവർക്കും ഉണ്ട്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ സ്വയം ചിന്തിക്കണം. തിരുത്തൽ വരുത്തേണ്ടത് സ്വന്തമായിട്ടാണ്. ഫലപ്രാപ്തിയിലെത്തണമെങ്കിൽ സർക്കാർ നടപടികൾ ജനങ്ങൾ അറിയേണ്ടതുണ്ട്.

നാട് മുഴുവനായി മെച്ചപെടാതെ ഒരു വ്യവസായം മാത്രം അഭിവൃദ്ധിപ്പെടില്ല എന്ന് മനസ്സിലാക്കണം.നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സമഗ്രതയോടെ വിലയിരുത്തപ്പെടണം. മാധ്യമങ്ങളിലേക്ക് വൻതോതിൽ കോർപറേറ്റ് മൂലധനം ഒഴുകുന്നുണ്ട്. അത് വഴി ജനാധിപത്യത്തെ പ്രത്യേക രീതിയിൽ അട്ടിമറിക്കാനാണ് ശ്രമം. മാധ്യമപ്രവർത്തകരെ കോർപറേറ്റുകൾ ഭയപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്












Click it and Unblock the Notifications