കോടിയേരിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല, മുഖ്യമന്ത്രി ആശുപത്രിയിൽ എത്തി കണ്ടു
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികില്‍സയിൽ കഴിയുന്ന മുതിർന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ആശുപത്രിയിലെത്തി.
ഇന്ന് പകൽ മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ തുടരും. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് കോടിയേരിയെ ചികിത്സിക്കുന്നത്.നിയുക്ത സ്പീക്കർ എഎൻ ഷംസീറും, മന്ത്രി എംബി രാജേഷും ചെന്നൈയിലെത്തി കോടിയേരിയെ കണ്ടിരുന്നു.മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരും കോടിയേരിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുകയായിരുന്നു.
കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് ആദ്യം നൽകിയത് . സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്. അർബുദത്തെ തുടർന്ന് നേരത്തെയും കോടിയേരി ചികിത്സ തേടിയിരുന്നു.
അമേരിക്കയിലേക്ക് പോയ അദ്ദേഹം ചികിത്സ പൂർത്തിയാക്കി മടങ്ങിയെത്തിയ ഉടൻ സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുക്കുകയായിരുന്നു.എന്നാല്‍, ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications