മൂഡീസ് റേറ്റിങ്ങിലെ മൂഡി; സഖാക്കള്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ പേജില്‍ പൊങ്കാലയിട്ടു
കൊച്ചി: കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി മൂഡീസ് റേറ്റിങ് പുറത്തുവന്നതിനെ തുടര്‍ന്ന് മലയാളികള്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ പേജില്‍ പൊങ്കാലയിട്ടു. മൂഡി എന്ന കേട്ട മലയാളികള്‍ ആരാണത് എന്നറിയാതെയാണ് ടോം മൂഡിക്കു നേരെ സൈബര്‍ ആക്രമണം നടത്തിയതെന്നാണ് സൂചന.
പത്മാവതിയുടെ റിലീസ് വൈകിപ്പിക്കണം: സ്മൃതി ഇറാനിയ്ക്ക് വസുന്ധര രാജെയുടെ കത്ത്, സംഘപരിവാര്‍ ആക്രമണം!!
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയുള്ളപ്പോള്‍ മൂഡീസ് റേറ്റിങ്ങിലെ ഇന്ത്യയുടെ മുന്നേറ്റത്തില്‍ വിയോജിപ്പുമായി പലരും
രംഗത്തെത്തിയിരുന്നു. ഇവരാണ് ടോം മൂഡിയുടൈ പേജില്‍ വിമര്‍ശനമിട്ടത്. ടോം മൂഡി ആരാണെന്ന് അറിയാത്തവരും അറിഞ്ഞുകൊണ്ട് ട്രോള്‍ ചെയ്തവരും കൂട്ടത്തിലുണ്ട്.

ചിലര്‍ ടോം മൂഡി ആരാണൈന്നും മലയാളികളെ നാണക്കേടിലാക്കരുതെന്നും അഭ്യര്‍ഥിച്ചെങ്കിലും വിമര്‍ശകര്‍ അടങ്ങിയില്ല. ജന്മദിനത്തില്‍ ആശംസയറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ടോം മൂഡി ഒക്ടോബര്‍ നാലിന് പോസ്റ്റിട്ടിരുന്നു. ഇതിന്റെ കീഴെയാണ് മലയാളികള്‍ തങ്ങളുടെ യഥാര്‍ഥ രൂപം പ്രകടമാക്കിയത്.
അമേരിക്ക ആസ്ഥാനമായ ആഗോള റേറ്റിങ് ഏജന്‍സിയാണ് 'മൂഡീസ്'. ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ 'ബിഎഎ3' -ല്‍ നിന്ന്
'ബിഎഎ2' ആയി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയിരുന്നു. ആഗോള രംഗത്ത് ഇത് ഇന്ത്യയ്ക്ക് ഗുണംചെയ്യുന്നതാണെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications