പത്മാവതിയുടെ റിലീസ് വൈകിപ്പിക്കണം: സ്മൃതി ഇറാനിയ്ക്ക് വസുന്ധര രാജെയുടെ കത്ത്, സംഘപരിവാര്‍ ആക്രമണം!!

  • Written By:
Subscribe to Oneindia Malayalam

ജയ്പൂര്‍: സഞ്ജയ് ലീല ബെന്‍സാലിയുടെ 'പത്മാവതി'യെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ഏതെങ്കിലും സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചിട്ടുണ്ട്.

വോയ്സ് മെസേജ് ലോക്കിംഗ്: പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്, വീഡിയോ കോളിംഗിലും പുതിയ ഫീച്ചര്‍!!

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം തിങ്കളാഴ്ച: പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഉടന്‍, രാഹുലിന് എതിരാളി!!

സിനിമയും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര്‍ സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജ്പുത് കര്‍ണിസേന അംഗങ്ങള്‍ ദീപിക പദുകോണിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. . സര്‍ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം.

ഐഎഫ്എഫ്ഐ ബഹിഷ്കരിക്കാന്‍ ആഹ്വാനം

ഐഎഫ്എഫ്ഐ ബഹിഷ്കരിക്കാന്‍ ആഹ്വാനംഗോവയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ബഹിഷ്കരിക്കണമെന്ന് ഇന്ത്യന്‍ സിനിമാ മേഖലയോട് ആവശ്യപ്പെട്ടുന്ന ശബാന ആസ്മി ദീപിക പദുകോണിനും സഞ്ജയ് ലീലാ ബെന്‍സാലിക്കുമെതിരെ ഉയര്‍ന്നിട്ടുള്ള ഭീഷണിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും നിര്‍ദേശിക്കുന്നു. ബോര്‍ഡിന്‍റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്ത താരം സിനിമാ മേഖല ഗോവാ അന്ത്രാരാഷ്ട്ര ചലച്ചിത്രോത്സവം ബഹിഷ്കരിക്കണമെന്നും സിനിമാ വ്യവസായം ഒന്നടങ്കം പത്മാവതിയ്ക്കൊപ്പം നില്‍ക്കണമെന്നും കുട്ടിച്ചേര്‍ക്കുന്നു.

 ചിത്രം ചരിത്രത്തെ കളിയാക്കുന്നു

ചിത്രം ചരിത്രത്തെ കളിയാക്കുന്നു


സഞ്ജയ് ലീലാ ബെന്‍സാലി റാണി പത്മാവതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാതെയാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളതെന്നും സിനിമ ചരിത്രത്തെ കളിയാക്കുകയാണെന്നും ഭവാനി സിംഗ് ആരോപിക്കുന്നു. ചിത്രം ഹരിയാണയിലും ഇന്ത്യയിലും റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന അപേക്ഷ മാത്രമാണ് തങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ഉള്ളതെന്നും സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ കര്‍ണി സേന സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ കോലം കത്തിക്കുകയും ചെയ്തു. 13-14 നൂറ്റാണ്ടിൽ ചിറ്റോറിലെ രാജ്ഞിയായിരുന്ന പദ്മാവതിയെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയർന്നിരിക്കുന്ന ആരോപണം. രജപുത് വിഭാഗക്കാരാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.

 ദീപിക ‍ഞങ്ങളെ പ്രകോപിപ്പിക്കുന്നു

ദീപിക ‍ഞങ്ങളെ പ്രകോപിപ്പിക്കുന്നു

പത്മാവതി റിലീസുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇറക്കാന്‍ ദീപിക ഇന്ത്യയുടെ പ്രസിഡന്‍റല്ലെന്ന വാദവുമായി രജപുത് കര്‍ണി സേനാ തലവന്‍ കല്‍വി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ റാണി പത്മാവതിയെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകിയായി ചിത്രീകരിച്ചാല്‍ ആര്‍ക്കാണ് പൊറുക്കാന്‍ കഴിയുകയെന്ന് ചോദിക്കുന്ന കര്‍ണി സേന ചിത്രം എതു വിധേനയും റിലീസ് ചെയ്യുമെന്ന ദീപികയുടെ പ്രസ്താവനയെയും ചോദ്യം ചെയ്യുന്നു. ദീപിക ഇന്ത്യയുടെ പ്രസിഡന്‍റല്ലെന്നും തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ണി സേന തലവന്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണി സേന മാത്രമല്ല, സമൂഹത്തിലെ ഓരോരുത്തരും ചിത്രത്തിനെതിരെ മുന്നോട്ടുവരണമെന്നും കെല്‍വി ആഹ്വാനം ചെയ്യുന്നു.

 മൂക്കുചെത്തുമെന്ന് ഭീഷണി

മൂക്കുചെത്തുമെന്ന് ഭീഷണി


സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതിയ്ക്കെതിരെയുള്ള വിവാദത്തിനിടെ ദീപിക പദുകോണിനെതിരെ കര്‍ണി സേന. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കി. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻ‌സാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്ന പ്രഖ്യാപനവുമായി ഛത്രിയ സമാജ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പരസ്യമായ ഭീഷണികള്‍ പുറത്തുവന്നതോടെ ദീപിക പദുകോണിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

 റിലീസ് വൈകിക്കാന്‍ നീക്കം

റിലീസ് വൈകിക്കാന്‍ നീക്കം


ഡിസംബര്‍ ഒന്നിനാണ് പത്മാവതി റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാമെന്ന് കാണിച്ച് തിരിച്ചയച്ചതോടെ ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സിബിഎഫ് സി ചട്ടങ്ങള്‍ പ്രകാരം ഒരു ചിത്രത്തിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ 61 ദിവസത്തെ സമയം എടുക്കാം. സാങ്കേതിക തകരാറിന്‍റെ പേരില്‍ ചിത്രത്തിന്‍റെ റിലീസ് വൈകിപ്പിക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യമെന്നും ചില ആരോപണങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. രാജ്യത്ത് പത്മാവതിയ്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ ഒന്നില്‍ നിന്ന് 2018 ജനുവരി 12ലേയ്ക്ക് മാറ്റിവെച്ചേക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 വിവാദങ്ങള്‍ അടങ്ങാന്‍

വിവാദങ്ങള്‍ അടങ്ങാന്‍


ഏതെങ്കിലും സമുദായത്തിന്‍രെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം റിലീസിന് അനുമതി നല്‍കിയാല്‍ മതിയെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് വസുന്ധര രാജെ കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമയും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര്‍ സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.

 പിഴവ് തിരുത്തിയതിന് ശേഷം മതി

പിഴവ് തിരുത്തിയതിന് ശേഷം മതി

പത്മാവതിയുടെ നിര്‍മാതാക്കള്‍ സര്‍ട്ടിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാമെന്ന് കാണിച്ച് തിരിച്ചയച്ച നടപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി വ്യക്തമാക്കി. അപേക്ഷയിലെ പിഴവ് തിരുത്തി ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച ശേഷം മാത്രമാണ് ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയുള്ളൂവെന്നും പ്രസൂണ്‍ ജോഷി വ്യക്തമാക്കി. അതേസമയം ബോര്‍‍ഡിന് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a letter to Information and Broadcasting Minister Smriti Irani, Ms Raje asked that the Sanjay Leela Bhansali's film be put on hold and a special panel of historians, filmmakers and community' members offended by the movie can discuss the film and its storyline.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്