Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി കെ എം മാണി വിഭാഗം

കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രവര്‍ത്തിച്ചെന്ന് കേരള കോണ്‍ഗ്രസ് (എം). കോട്ടയം ജില്ലാ നേതൃ യോഗത്തിലാണ് ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉര്‍ന്നുവന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴൊക്കെ മുഖ്യമന്ത്രിക്ക് പിന്നില്‍ ഉറച്ചുനിന്നയാളാണ് കെ എം മാണിയെന്ന് യോഗം ചൂണ്ടിക്കാട്ടി.

മാണിക്ക് ഇരട്ട നീതിയാണ് ലഭിച്ചത്. കെ ബാബുവിനെതിരെ കേസെടുക്കാമായിരുന്നിട്ടും അതു ചെയ്തില്ല. ഏറ്റവും ഒടുവില്‍ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും തെളിവില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നതെന്ന് കേരള കോണ്‍ഗ്രസ് എം വിമര്‍ശിച്ചു. മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മാണി രാജിവെക്കണമെന്ന് പറഞ്ഞ വി.ഡി.സതീശനും ടി.എന്‍.പ്രതാപനും ഇപ്പോള്‍ എവിടെയാണെന്നും നേതാക്കള്‍ ചോദിച്ചു.

chennithala

സോളാര്‍ കേസില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ പിന്തുണച്ചതിന് മാണിക്ക് ലഭിച്ചത് അപമാനം മാത്രമാണ്. അതേസമയം, ഒരേ തരത്തിലുള്ള ആരോപണ വിധേയനായ കെ ബാബു മന്ത്രിസഭയില്‍ തുടരുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതികാണിക്കണമെന്നും യോഗം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേരള കോണ്‍ഗ്രസ് കെ ബാബുവിനെതിരായ കേസില്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നത് യുഡിഎഫിനകത്ത് പുതിയ കലാപത്തിന് തുടക്കമിടും. ഇതിനകംതന്നെ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ സൂചിപ്പിച്ചിരുന്നു. മുസ്ലീം ലീഗും കഴിഞ്ഞതവണത്തേതിനേക്കാള്‍ സീറ്റ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+