കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍, ജോസഫിന് ചിഹ്നമായി, ചങ്ങനാശ്ശേരിയില്‍ കേരളാ കോണ്‍ഗ്രസിന് ആശ്വാസം!!

Google Oneindia Malayalam News

കോട്ടയം: ചിഹ്നമില്ലാതെ സ്വതന്ത്രരായി മത്സരിക്കേണ്ടി വരുമോ എന്ന പിജെ ജോസഫിന്റെ ആശങ്ക പരിഹരിക്കപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി അനുവദിച്ച് കിട്ടും. ചങ്ങനാശ്ശേരിയില്‍ ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിച്ചന്‍ മുക്കാടന്‍ പത്രിക നല്‍കിയിരുന്നു. ഇതിലായിരുന്നു പ്രതിസന്ധി. എന്നാല്‍ ഈ പത്രിക സ്വതന്ത്ര വിഭാഗത്തില്‍ പരിഗണിച്ചതോടെ കേരള കോണ്‍ഗ്രസിന്റെ പ്രതിസന്ധി തീര്‍ന്നത്. നേരത്തെ ചങ്ങനാശ്ശേരി ഒഴികെ മറ്റ് ഒമ്പത് മണ്ഡലങ്ങളിലും ഈ ചിഹ്നം പാര്‍ട്ടികളാരും ആവശ്യപ്പെട്ടിരുന്നില്ല.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

1

ചങ്ങനാശ്ശേരിയില്‍ പക്ഷേ സ്ഥിതി മറിച്ചായിരുന്നു. വിജെ ലാലിക്ക് പുറമേ ബേബിച്ചന്‍ മുക്കാടനും കൂടി ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് വേണ്ടി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ബേബിച്ചന്‍ നല്‍കിയ പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ചതിന്റെ കത്തും സീലും അനുബന്ധ രേഖകളും ഹാജരാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബേബിച്ചന്റെ പത്രിക തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അദ്ദേഹം സമര്‍പ്പിച്ച പത്രിക സ്വീകരിച്ചിട്ടുണ്ട്. ഇവിടെ സ്വതന്ത്രനേക്കാള്‍ മുന്‍തൂക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കാണ്.

പിജെ ജോസഫ് വിഭാഗത്തിന് ചങ്ങനാശ്ശേരി സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്നാണ് ഡിസിസി അംഗമായിരുന്ന ബേബിച്ചന്‍ മുക്കാടന്‍ കോണ്‍ഗ്രസ് വിട്ടത്. ഇപ്പോള്‍ സ്വതന്ത്രനായതും പ്രതിഷേധത്തിന്റെ ഭാഗമാണ്. നേരത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലാലിയുടെ പത്രികയില്‍ നോട്ടറി നമ്പറിന്റെ കുറവ് കണ്ടെത്തിയത് ആശങ്കയയായിരുന്നു. എന്നാല്‍ ഇത് പിന്നീട് സ്വീകരിച്ചു. കേരള കോണ്‍ഗ്രസെന്ന ലേബലില്‍ തന്നെ ജോസഫ് ഗ്രൂപ്പ് ഇനി അറിയപ്പെടും. പിസി തോമസിന്റെ പാര്‍ട്ടിയില്‍ ലയിച്ചത് കൊണ്ടാണിത്. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പൊതു ചിഹ്നം ഇല്ല. അതുകൊണ്ടാണ് പുതിയ ചിഹ്നത്തിനായി ശ്രമിച്ചത്.

തമിഴ്‌നടി വാണി ഭോജന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

ചിഹ്നത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോയാല്‍ സ്ഥാനാര്‍ത്ഥികള്‍ അതാവശ്യപ്പെട്ട് തര്‍ക്കമുണ്ടാവുമെന്ന ഭയം ജോസഫിനുണ്ടായിരുന്നു. അതുകൊണ്ട് വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ നടന്നത്. സ്ഥാനാര്‍ത്ഥികളെ പോലും ചിഹ്നം ഏതെന്ന് അറിയിച്ചത് വൈകിയിട്ടായിരുന്നു. അതേസമയം ലയനം കൊണ്ട് പുത്തനുണര്‍വ് ലഭിച്ചെന്നും, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്ത് സീറ്റിലും ജയിക്കുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഉറപ്പായി ജയിക്കുന്ന ഒരു സീറ്റുപോലും ഇല്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു കേരള കോണ്‍ഗ്രസേ ഉണ്ടാവൂ. ജോസിന് ഒരു സഭയുടെയും പിന്തുണയില്ലെന്നും ജോസഫ് വ്യക്തമാക്കി.

English summary
Kerala congress election logo dispute solved, all ten seats now have same symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X