Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ജോസ്-ജോസഫ് ലയന നീക്കമോ? യോജിക്കാവുന്ന പല വിഷയങ്ങളുമുണ്ടെന്ന് പിജെ ജോസഫ്

കോട്ടയം: കാർഷികമേഖലയ്ക്ക് വലിയ പ്രധാന്യം കൊടുക്കുന്ന പാർട്ടിയെന്ന നിലയില്‍ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ച് നില്‍ക്കുന്നത് തന്നെയാണ് ഗുണകരമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. പക്ഷെ അത് എങ്ങനെ പ്രായോഗികമാവും എന്നത് ഓരോ പാർട്ടിയുമാണ് ചിന്തിക്കേണ്ടത്. ഇക്കാര്യത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ പട്ടയം പോലുള്ള വിഷയങ്ങളില്‍ യോജിച്ച് പോയാല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടിയും തങ്ങളും തമ്മില്‍ അടുക്കാനുള്ള പശ്ചാത്തലം ഒരുങ്ങും. കാർഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില എന്നത് കേരള കോണ്‍ഗ്രസ് പാർട്ടികള്‍ നേരത്തെ മുതല്‍ ഉന്നയിക്കുന്ന കാര്യമാണ്. ഇത്തരം വിഷയങ്ങൾ എടുത്തു കൊണ്ട് യോജിച്ചു നീങ്ങാൻ കഴിഞ്ഞാൽ ചില മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും അദ്ദേഹം മനോരമ അഭിമുഖത്തില്‍ പറയുന്നു.

യു ഡി എഫില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നുണ്ട്

ഇപ്പോള്‍ രണ്ട് മുന്നണിയില്‍ നില്‍ക്കുന്നവരാണെങ്കിലും യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കാവുന്ന ഒരു മാനസികാവസ്ഥ ഉണ്ടായാൽ പതുക്കെ കാര്യങ്ങളിൽ മാറ്റം വരും. ആദ്യം പൊതു വിഷയങ്ങളില്‍ യോജിപ്പ് ഉണ്ടാവണം. മറ്റ് കാര്യങ്ങളൊന്നും ആലോചിക്കാറായിട്ടില്ല. അവരുമായി യോജിച്ച് പ്രവർത്തിക്കാനുള്ള വഴി അടഞ്ഞിട്ടില്ലെന്ന് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു. യു ഡി എഫില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നുണ്ട്. കോൺഗ്രസിന് അവകാശപ്പെട്ട സീറ്റാണല്ലോ അത്. ഞങ്ങളുടെ ഊഴം വരുമ്പോൾ അതിലേക്ക് അവകാശവാദം ഉന്നയിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കുന്നു.

ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

കോണ്‍ഗ്രസ് പാർട്ടിക്കോ യു ഡി എഫ് മുന്നണിക്കോ സാധിച്ചില്ല

നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പരാജയത്തില്‍ നിർണ്ണാകയമായത് പ്രചരണത്തിലെ പാളിച്ചകളാണ്. സർക്കാരിന്റെ അഴിമതിയും ക്രമക്കേടും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിൽ വളരെ ഭംഗിയായി ഉന്നയിച്ചിരുന്നു. എൻ്നാല്‍ പ്രചാരണം താഴേത്തട്ടിലെ ജനങ്ങളിലേക്ക് കൊണ്ടു പോകാന്‍ കോണ്‍ഗ്രസ് പാർട്ടിക്കോ യു ഡി എഫ് മുന്നണിക്കോ സാധിച്ചില്ല. ഇതാണ് പരാജയത്തില്‍ നിർണ്ണായകമായത്- പി ജെ ജോസഫ് പറയുന്നു.

യു ഡി എഫിന്റെ സംഘടനാപരമായ ദൗർബല്യവും പ്രധാന

യു ഡി എഫിന്റെ സംഘടനാപരമായ ദൗർബല്യവും പ്രധാന പ്രശ്നമായിരുന്നു. പലതും മേല്‍ത്തട്ടില്‍ പറഞ്ഞു പോകുകയല്ലാതെ മികച്ച രീതിയില്‍ താഴേതട്ടിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ നേതൃത്വം വന്നിട്ടുണ്ട്. നല്ല തുടക്കമാണ് അവർ കാഴ്ച വെക്കുന്നത്. വി ഡി സതീശന്‍ സഭയ്ക്ക് അകത്തും പുറത്തും ഭംഗിയാ തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം പ്രവർത്തിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും പിജെ ജോസഫ്.

സന്ദേശമാണ് യു ഡി എഫ് നൽകേണ്ടത്

എല്ലാവരും ഒരുമിച്ചു നിൽക്കുന്നുവെന്ന സന്ദേശമാണ് യു ഡി എഫ് നൽകേണ്ടത്. കഴിഞ്ഞ ചില യോഗങ്ങളില്‍ നിന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ട് നിന്നുവെന്നത് ശരിയാണ്. മനപ്പൂർവമായി മാറിനിന്നതായി കരുതുന്നില്ല ഇനിയുള്ള നേതൃയോഗങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. അടുത്തയോഗങ്ങളില്‍ അവർ ഉണ്ടായിരിക്കണം. മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇടയിലുള്ള തെറ്റിദ്ധാരണകള്‍ തീർത്ത് അവരെ കൂടെ നിർത്തണം. ഇവരുടെയെല്ലാം മനസ്സ് യു ഡി എഫിനൊപ്പമാണ്.

യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് കട്ടപ്പന

തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാർട്ടിക്കും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ പോരായ്മ ഉണ്ടായിരുന്നില്ല. മുന്നണിക്കുള്ളിലെ ചില പ്രശ്നങ്ങളാണ് തിരിച്ചടിക്ക് കാരണമായത്. ഇടുക്കി നിയോജക മണ്ഡലത്തിലെ കാര്യം എടുത്താല്‍ തന്നെ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് കട്ടപ്പന. പക്ഷേ അവിടെ കോൺഗ്രസിന്റെ വോട്ടുകൾ സമാഹരിക്കാൻ ഞങ്ങളുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനു സാധിച്ചില്ലെന്നും പിജെ ജോസഫ് പറയുന്നു.

ഇടത് ഭരണം മാറി സ്വാഭാവികമായി യു ഡി എഫ്

കോണ്‍ഗ്രസ് അവിടെ സീരിയസ് ആയിരുന്നില്ല. അവർ മത്സരത്തെ സീരിയസായി എടുത്തില്ല. ഇടത് ഭരണം മാറി സ്വാഭാവികമായി യു ഡി എഫ് വരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പരിധി കടന്ന ആത്മവിശ്വാസമായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഉണ്ടായിരുന്നത്. ഏറ്റുമാനൂരായിരുന്നു ഞങ്ങള്‍ മത്സരിച്ച മറ്റൊരു സീറ്റ്. ഇവിടെ കോണ്‍ഗ്രസിന്റെ ഒരു പ്രമുഖ നേതാവ് റിബലായിട്ട് വന്നു. ഇത്തരത്തില്‍ ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ കാരണങ്ങളാണ് തോല്‍വിക്ക് ഇടയാക്കിയത്.

കേരള കോൺഗ്രസിനെതിരെ കോൺഗ്രസ് ബോധപൂർവമായ നീക്കം നടത്തി

കേരള കോൺഗ്രസിനെതിരെ കോൺഗ്രസ് ബോധപൂർവമായ നീക്കം നടത്തിയെന്നല്ല. അവർ പലയിടത്തും മത്സരത്തെ ഗൌരവത്തോടെ കണ്ടില്ല. ഘടകകഷിയായ ഞങ്ങളുടെ സീറ്റില്‍ മാത്രമല്ല, അവരുടെ സീറ്റിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഫ്രാന്‍സിസ് ജോർജ് ആഗ്രഹിച്ചിരുന്നത് മൂവാറ്റുപുഴ സീറ്റായിരുന്നു. എന്നാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിച്ചു. അതുകൊണ്ടാണ് ഇടുക്കിയിലേക്ക് വരാന്‍ അല്‍പം താമസിച്ചത്. പാർലമെന്റ തിരഞ്ഞെടുപ്പില്‍ 1.70 ലക്ഷത്തിന്റെ ഭൂരിപക്ഷം ഇടുക്കിയിലുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ട് അത് നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടുന്നില്ല എന്നുള്ളത് പ്രധാനമാണ്.

യു ഡി എഫിനു ജയിക്കാൻ സാധിക്കൂ

പാർലമെന്റ് തിരഞ്ഞെടുപ്പിനെ സീരിയസായി എടുത്തപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെയങ്ങ് വിജയിച്ചോളുമെന്ന ലാഘവഭാവമായിരുന്നു. ഓരോ സീറ്റും ഗൗരവത്തോടെ എടുത്തു മത്സരിച്ചാൽ മാത്രമേ ഇനിയാണെങ്കിലും യു ഡി എഫിനു ജയിക്കാൻ സാധിക്കൂ. കേരള കോണ്‍ഗ്രസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പാർട്ടിയെ കൂടുതല്‍ സജീവമാക്കാന്‍ കഴിയും. ബ്രാക്കറ്റില്ലാത്ത ഏക കേരള കോണ്‍ഗ്രസ് ഞങ്ങളാണ്. യു ഡി എഫിന് മൊത്തതിലുണ്ടായ തിരിച്ചടി ഞങ്ങളേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ച് വരാന്‍ കഴിയാത്ത വിധത്തില്‍ മേല്‍ക്കൈ ഇപ്പോഴും എല്‍ ഡി എഫിന് ഉണ്ടെന്ന് കരുതുന്നില്ല. പാലായിലെ തോല്‍വി തന്നെ ഉദാഹരണം. കോണ്‍ഗ്രസ് ഇനിയെങ്കിലും ഗൌരവത്തോടെ നീങ്ങിയാല്‍ വിജയത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+