കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് മത്സരിക്കാത്തത് തോല്‍വി ഭയന്ന്; അവര്‍ കാലുവാരുമെന്നുറപ്പ്

  • By അൻവർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുവ നേതാവ് പിസി വിഷ്ണുനാഥ് മത്സര രംഗത്തുനിന്നും പിന്മാറിയത് തോല്‍വി ഭയന്നാണെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെക്കുറെ അനുകൂലമാണെങ്കിലും യുഡിഎഫിനകത്തെ കാലുവാരല്‍ ഭയന്നാണ് വിഷ്ണുനാഥ് പിന്‍വാങ്ങിയെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍
മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ചെറിയ പാര്‍ട്ടികളുടെ വോട്ടുകള്‍പോലും വിജയപരാജയത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് മണ്ഡലത്തിലുള്ള സ്വാധീനം കോണ്‍ഗ്രസിനെതിരാകുമെന്ന സൂചനയെ തുടര്‍ന്നാണ് വിഷ്ണുനാഥിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 vishnunath


ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നാണ് കേരള കോണ്‍ഗ്രസിന്റെ വെല്ലുവിളി. കോണ്‍ഗ്രസ് ഒപ്പംനിന്ന് കാലുവാരുന്നവരാണെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. മാണിക്കെതിരായ ബാര്‍ കോഴക്കേസ് കോണ്‍ഗ്രസിനുള്ളിലെ ചിലരുടെ കാലുവാരലിനെ തുടര്‍ന്നാണ് ഉണ്ടായതെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നുമാണ് പാര്‍ട്ടി നല്‍കുന്ന സൂചന.

കേരള കോണ്‍ഗ്രസ് വെല്ലുവിളികൂടി ഉണ്ടായതോടെ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുക കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്‌നംകൂടിയായി. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കാന്‍ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ശ്രമം നടത്തവെയാണ് മാണി വിഭാഗത്തിന്റെ വെല്ലുവിളി. ഇതോടെ, വിഷ്ണുനാഥിനേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

വഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിവഴങ്ങാതെ സര്‍ക്കാര്‍; ബസ് ഉടമകള്‍ പെട്ടു!! മുഖ്യമന്ത്രിയെ കാണും, ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി

English summary
kerala congress m challenging congress in chengannur election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X