കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമൊരു ലയനം: കേരള കോണ്‍ഗ്രസ് എസ്-എന്‍സിപിയില്‍ ലയിക്കുന്നു, പ്രഖ്യാപനം 24 ന് കൊച്ചിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ ലയനം. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ നിന്നും പിളർന്ന് രൂപീകൃതമായ കേരള കോണ്‍ഗ്രസ്-എസ് എന്‍ സി പിയില്‍ ലയിക്കുന്നത്. നേരത്തെ സ്കറിയ തോമസിന്റെ മരണത്തെ തുടർന്ന് പാർട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നായിരുന്നു മുതിർന്ന നേതാവ് ആർ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 2021 മാർച്ച് 21 ന് കേരള കോണ്‍ഗ്രസ് എസ് എന്ന പേരില്‍ മുതിയ പാർട്ടി രൂപീകരിച്ചത്.

'നടിക്ക് വേണ്ടി സംസാരിക്കുന്നവരില്‍ മാന്യരില്ല': ബൈജുവിന് സ്ത്രീകളോട് ബഹുമാനമില്ലെന്നും ശാന്തിവിള'നടിക്ക് വേണ്ടി സംസാരിക്കുന്നവരില്‍ മാന്യരില്ല': ബൈജുവിന് സ്ത്രീകളോട് ബഹുമാനമില്ലെന്നും ശാന്തിവിള

ഇതുവരെ മുന്നണിയുമായി സഹകരിച്ച് പോന്നിരുന്ന പാർട്ടി ഒറ്റക്കെട്ടായാണ് എന്‍ സി പിയില്‍ ലയിക്കാന്‍ തീരുമാനിച്ചത്. എല്‍ ഡി എഫിനോടൊപ്പം ഉറച്ചുനില്‍ക്കുന്നതിനാണ് എന്‍ സി പിയില്‍ ലയിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് - എസ് നേതാക്കള്‍ വ്യക്തമാക്കി. സ്കറിയ തോമസ് അനുസ്മരണ വേദിയില്‍ വെച്ചായിരുന്നു പാർട്ടിയുടെ നേതൃതല യോഗ തീരുമാനം എസ് സതീഷ് വ്യക്തമാക്കിയത്.

 keralacongress

24ന് കൊച്ചിയില്‍ നടക്കുന്ന എന്‍ സി പി കണ്‍വെന്‍ഷനില്‍ ലയന പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ ദിവസം എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി കേരള കോണ്‍ഗ്രസ് എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലയനം സംബന്ധിച്ച തീരുമാനമുണ്ടായത്. എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റെ സാന്നിധ്യത്തിലാണ് 24 ന് കൊച്ചിയില്‍ എന്‍ സി പി കണ്‍വെന്‍ഷന്‍ നടക്കുന്നത്. ലയന തീരുമാനം ഇടത് മുന്നണി നേതൃത്വത്തെ അറിയിച്ചതായും കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കള്‍ വ്യക്തമാക്കി.

കാനില്‍ പൂജ ഹെ‍​ഗ്ഡേയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി

കഴിഞ്ഞയാഴ്ച കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് എസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും എന്‍ സി പിയില്‍ ലയിച്ചിരുന്നു. കോണ്‍ഗ്രസ്സ് - എസ് മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്‍ ജില്ലാ ജില്ലാസെക്രട്ടറിമാരായ സി.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി കെ.ബാലകൃഷ്ണ കിടാവ് , യൂത്ത് കോണ്‍ഗ്രസ്സ് - എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.സജിത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.വി.വിജയന്‍, സി.കെ.അശോകന്‍, പി.വി.അശോകന്‍, മൂഴിക്കല്‍ ചന്ദ്രന്‍, എ.വത്സരാജ്, എം.പി.രാഘവന്‍, ചെറിയാവി രാജന്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്.വി.റഹ്‌മത്തുള്ള, എന്‍.പി.രവീന്ദ്രന്‍, കെ.വി.നാണു, പി.എം.മൊയ്തീന്‍ കുട്ടി, എവി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവാണ് കോണ്‍ഗ്രസ് എസ് വിട്ട് എന്‍ സി പിയില്‍ ലയിച്ചത്.

English summary
Kerala Congress s merges with NCP, announcement in Kochi on the 24th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X