വാവ സുരേഷിന്റെ വീട് പണി എന്തായി? മറുപടിയുമായി മന്ത്രി വിഎൻ വാസവൻ, കയ്യടി
വാവ സുരേഷിന് വീട് വെച്ചു നൽകാമെന്ന് മന്ത്രി വിഎൻ വാസവന്റെ ഉറപ്പ് വലിയ ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുമ്പോളായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇതിന് പിന്നാലെ സ്ഥലത്തിന്റെ ധാരണ പത്രവും ഒപ്പുവെച്ചിരുന്നു.
കേരളം എറ്റെടുത്ത പ്രഖ്യാപനം പിന്നീട് എന്തായെന്നുള്ളതിൽ വ്യക്തത ഇല്ലാതായി. വാവയോ മന്ത്രിയോ പുതിയ വീടിന്റെ കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് അടക്കം സംസാരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിത വാവയുടെ വീട് പണി എന്തായി എന്നുള്ള ചോദ്യത്തിന് മന്ത്രി വാസവൻ തന്നെ ഉത്തരം നൽകിയിരിക്കുകയാണ്.

വാവസുരേഷിന്റെ വീടിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്നാണ് മന്ത്രി വിഎൻ വാസവന്റെ മറുപടി. ഓണം കഴിഞ്ഞ ഉടൻ പണി ആരംഭിക്കാനായിരുന്നു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത ഓണം വാവയും കുടുംബവും സ്വന്തം വീട്ടിൽ ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു . അത്യാവിശം ഉള്ള ചില കാര്യങ്ങൾ ചെയ്യണ്ടന്ന് വാവ പറഞ്ഞതിനാലാണ് നിർമ്മാണം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൗമുദി ടിവിയുടെ ഓണം പരിപാടിയിലാണ് മന്ത്രിയുടെ ഉറപ്പ്.

വാവ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് വാവയുടെ വീട് ടിവിയിൽ കാണുന്നത്. ഒരുപാട് വിഷമം തോന്നി. ആശുപത്രിയിലെത്തി വാവയെ സന്ദർശിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞതും ഈ കാര്യമാണ്. നിലവിൽ വീടിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചിലപ്രശ്നങ്ങൾ നിലനിന്നിരുന്നു. അതുകൊണ്ട് പുതിയ സ്ഥലം കണ്ടെത്തിയാണ് വീട് നിർമ്മാണം. അടുത്ത ഓണം വാവയും കുടുംബവും പുതിയ വീട്ടിലായിരിക്കും. മന്ത്രി വാസവൻ പറഞ്ഞു.

മന്ത്രിയുടെ ഉറപ്പിൽ സന്തോഷമുണ്ടെന്ന് വാവ സുരേഷും പ്രതികരിച്ചു.' മന്ത്രി വീട് വെച്ച് നൽകുമെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി പേർ വിളിച്ചിരുന്നു. പലരും സ്ഥലം വാഗ്ദാനം ചെയ്തു. ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ആരും വിളിച്ചില്ല. ഇത് മന്ത്രിയെ അറിയിച്ചിരുന്നു. അപ്പോൾ തന്നെ മറ്റൊരാളെ വിളിച്ച് സ്ഥലം ശെരിയാക്കി തന്നു' വാവ സുരേഷ് പറയുന്നു. ഒരുപാട് തിരക്കുള്ള മന്ത്രി ഇങ്ങോട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതിൽ നന്ദിയുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

കഴിഞ്ഞ ഫെബ്രുവരിയിൽ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് വീട് വെച്ച് നൽകാമെന്ന് മന്ത്രി വാസവൻ വാവ സുരേഷിന് ഉറപ്പ് നൽകിയത്. തുടർന്ന് മന്ത്രി വി.എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രവും ഒപ്പിട്ടിരുന്നു.

ഓല മേഞ്ഞ ഒരു പഴയ വീട്ടിൽ ആണ് വാവ സുരേഷ് ഇപ്പോൾ താമസിക്കുന്നത്.സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഉള്ള കോട്ടയം അഭയം ചാരിറ്റബിൾ ട്രസ്റ്റ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് വീട് നിർമിക്കുക . നേരത്തെ വീട് വെച്ചുതരാമെന്നടക്കമുള്ള നിരവധി വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെങ്കിലും അതെല്ലാം വാവ സുരേഷ് വേണ്ടന്ന് വെക്കുകയായിരുന്നു.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications