വീണ്ടും 1000 കടന്ന് കേരളത്തിൽ കൊവിഡ്; ഇന്ന് 1465 കേസുകളും 6 മരണവും; ആശങ്കയിൽ തന്നെ !
തിരുവനന്തപുരം: കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതി ദിന കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉടനീളം ആയിരത്തിലധികം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തു വന്നത്. ഇന്ന് 1465 പേർക്ക് കൊവിഡ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ആറുമരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തത്.
ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ജില്ലയിൽ 479 പേർക്കാണ് രോഗം ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു പുറമേ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ വർധനവ് പ്രകടമാകുന്ന രണ്ടാമത്തെ ജില്ല തിരുവനന്തപുരമാണ്.

തിരുവനന്തപുരത്ത് 251 പേർക്കാണ് ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 140, കോട്ടയം 158, ആലപ്പുഴ 44, കൊല്ലം 66, തൃശൂര്‍ 102, ഇടുക്കി 45, കണ്ണൂര്‍ 31, പത്തനംതിട്ട 72, മലപ്പുറം 32, പാലക്കാട് 26, വയനാട് 13, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകൾ.
അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിലും ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ മരണമാണ് രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വർദ്ധിച്ചു വരുന്ന പ്രതിദിന കേസുകളിൽ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് രംഗത്ത് എത്തിയിരുന്നു. കേരളത്തെ ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്.
നാം കൊവിഡിന് ഒപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം എന്ന് വ്യക്തമാക്കിയായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാപേരും മാസ്ക്ക് കൃത്യമായി ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രണ്ടാം ഡോസ് കോവിഡ് വാക്സിൻ എടുക്കേണ്ടവർ ഉടൻ തന്നെ വാക്സിൻ എടുക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ദിനം പ്രതി ഉയരുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ആശങ്ക പ്രകടിപ്പിട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചിരുന്നു. കൊവിഡ് വൈറസ് വ്യാപനം ഉയർന്നു നിൽക്കുന്ന അഞ്ചു സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. കേസുകളുടെ വർധനവിൽ ആശങ്ക രേഖപ്പെടുത്തി തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ കത്ത്.
അതേസമയം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ 4,139 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ 6,556 പുതിയ കേസുകളായി വർധനവ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിലാണ് പ്രധാനമായും വർധനവ് പ്രകടമാകുന്നത്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
ഇതിൽ എറണാകുളത്ത് മെയ് 27 മുതൽ ജൂൺ 3 വരെ ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2,063 കേസുകളാണ് എറണാകുളത്ത് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ ഈ ആഴ്ചയിൽ ഉളള കൊവിഡ് രോബാധ കേസുകൾ പരിശോധിച്ചാൽ വലിയ വർധവാണ് പ്രകടമാകുന്നത്. 4,883 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് മുമ്പുളള ആഴ്ചയിൽ ഇത് 2,471 എന്ന നിലയിൽ ആയിരുന്നു. അതായാത്, പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, വലിയ വർധനവാണ് പ്രകടമാകുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications