കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും ധര്‍മജനും മാത്രമല്ല, തോറ്റോടിയവര്‍ 5 പേര്‍, താരമായിട്ടും ജയിച്ചവര്‍ ഇവര്‍ മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമയിലെയും സീരിയലിലെയും ജനപ്രീതി വോട്ടാക്കി മാറ്റാന്‍ ഇറങ്ങിയവര്‍ക്ക് കനത്ത തോല്‍വി. അഞ്ച് പേര്‍ ഇത്തരത്തില്‍ തോറ്റു. എന്നാല്‍ ഇത്തരത്തില്‍ ജയിച്ചവരും ഉണ്ട്. സിനിമയിലെ താരപകിട്ട് ജയിക്കാന്‍ പോന്ന അളവുകോല്‍ അല്ലെന്ന് തെളിയിരിക്കുകയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. ബിജെപി ബംഗാളിലെ പോലെ സിനിമാ-സീരിയില്‍ താരങ്ങളെ ഇവിടെ പരീക്ഷിച്ചിട്ടും തോല്‍വി നേരിട്ടു. കോണ്‍ഗ്രസിലും വീണവരുണ്ട്. എന്നാല്‍ സിപിഎമ്മിലും എല്‍ഡിഎഫിന്റെ ഭാഗമായവും വിജയിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

പത്തനാപുരത്ത് കാറ്റ് മാറി വീശിയില്ല

പത്തനാപുരത്ത് കാറ്റ് മാറി വീശിയില്ല

പത്തനാപുരത്ത് സിനിമയിലൂടെ തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാറാണ് ഇത്തവണയും മത്സരിച്ചത്. ഇത് ആദ്യമായിട്ടല്ല അദ്ദേഹം മത്സരിക്കുന്നത്. 2001ല്‍ പത്തനാപുരത്ത് നിന്ന് വിജയിച്ച ഗണേഷ് ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് നാല് തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഇത്തവണ ഏറ്രവും പ്രതിസന്ധി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു. കോണ്‍ഗ്രസ് ജ്യോതികുമാര്‍ ചാമക്കാലയെ ഇറക്കിയിട്ടും ഗണേഷ് വീണില്ല.

ധര്‍മ വിജയം ചീറ്റിപ്പോയി

ധര്‍മ വിജയം ചീറ്റിപ്പോയി

ബാലുശ്ശേരി ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ് ഇറക്കിയ വജ്രായുധമായിരുന്നു ധര്‍മജന്‍. സിനിമയില്‍ ആളുകളെ തുടര്‍ച്ചയായി ചിരിപ്പിക്കുന്ന ധര്‍മജന് ബാലുശ്ശേരി പക്ഷേ കണ്ണീര്‍ക്കളമായി. ആളുകളെ കൂട്ടുന്നതില്‍ ധര്‍മജന്‍ വന്‍ വിജയമായി. എന്നാല്‍ അതൊന്നും വോട്ടില്‍ കണ്ടില്ല. താരപ്രഭയൊന്നും കോട്ട കൈവിടാന്‍ ബാലുശ്ശേരിക്കാരെ പ്രേരിപ്പിച്ചില്ല. ഇടതിനൊപ്പം തന്നെ മണ്ഡലം നിന്നു. സച്ചിന്‍ ദേവ് വിജയിക്കുകയും ചെയ്തു. തുടക്കത്തില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് എല്‍ഡിഎഫിന്റെ കുതിപ്പായിരുന്നു. എട്ട് നിലയില്‍ ധര്‍മജന്‍ പൊട്ടിയെന്ന് വേണമെങ്കില്‍ പറയാം.

തൃശൂരില്‍ മാസ് കാണിച്ചിട്ടും രക്ഷയില്ല

തൃശൂരില്‍ മാസ് കാണിച്ചിട്ടും രക്ഷയില്ല

തൃശൂരില്‍ മാസ് ഡയലോഗുകളുമായി നിറഞ്ഞ് നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും തൃശൂരില്‍ വളരെ വേഗം തന്നെ സുരേഷ് ഗോപി കളം പിടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ തോറ്റുപോകുമെന്നൊക്കെ കരുതിയെങ്കിലും ജയം അദ്ദേഹത്തിനൊപ്പമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ നേടിയതാണ് തൃശൂരില്‍ സുരേഷ് ഗോപിയെ ഇറക്കാന്‍ കാരണം. തൃശൂര്‍ എടുക്കുകയല്ല. തനിക്ക് തരണം ഇത്തവണ എന്നൊക്കെയുള്ള മാസ് ഡയലോഗുകള്‍ പറഞ്ഞ് നോക്കിയെങ്കിലും ജനം സുരേഷ് ഗോപിയെ കൈവിട്ടു.

കൊല്ലത്ത് പാറി ചെങ്കൊടി

കൊല്ലത്ത് പാറി ചെങ്കൊടി

മലയാള സിനിമയിലെ കോമഡി നന്നായി അറിയാവുന്ന ഹീറോയായി തിളങ്ങിയ മുകേഷിന് ആ തിളക്കം കൊല്ലത്തും കാത്തുസൂക്ഷിക്കാനായി. ഇത്തവണയും ജയം അദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു. ബിന്ദു കൃഷ്ണ തന്നെ നേരിട്ടിറങ്ങിയെങ്കിലും വീണില്ല. മൂന്ന് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ തിളങ്ങി നിന്ന മുകേഷിന് താരപ്രഭയോടെ തന്നെ മണ്ഡലത്തില്‍ നിന്ന ജയിക്കാനായി. ഇപ്പോഴും സിനിമയില്‍ തുടരുന്നത് മറ്റൊരു ഫാക്ടറാവുകയും ചെയ്തു.

വട്ടിയൂര്‍ക്കാവിലെ തോറ്റോടല്‍

വട്ടിയൂര്‍ക്കാവിലെ തോറ്റോടല്‍

ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും സജീവമായ താരമായിരുന്നു വീണ എസ് നായര്‍. വട്ടിയൂര്‍ക്കാവിലെ അവരെ മത്സരിപ്പിക്കുമ്പോള്‍ വന്‍ പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ മത്സരം കഴിഞ്ഞ പാടെ അവര്‍ തോല്‍വി ഉറപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ തന്നെ അവരെ തോല്‍പ്പിക്കാന്‍ കാലുവാരി. വികെ പ്രശാന്തിനോട് മുട്ടിനില്‍ക്കാന്‍ പോലും വീണയ്ക്കായില്ല. കോണ്‍ഗ്രസിലെ സമരമുഖത്തെ നേതാവായി അറിയപ്പെട്ടെങ്കിലും വീണയ്ക്ക് കാര്യമായി പോരാട്ടമൊന്നും നടത്താനായില്ല.

തിരുവനന്തപുരത്ത് വീമ്പ്

തിരുവനന്തപുരത്ത് വീമ്പ്

തിരുവനന്തപുരത്ത് മോദിജി വരുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപിയുടെ മേയറുണ്ടാവുമെന്ന് വീമ്പ് പറഞ്ഞ കൃഷ്ണകുമാരായിരുന്നു ഇത്തവണ അവിടെ മത്സരിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ സിനിമയിലെയും സീരിയലിലെയും സൗമ്യ മുഖവും നെഗറ്റീവ് മുഖവും ഒന്നും ജനങ്ങള്‍ പരിഗണിച്ചില്ല. ചില സര്‍വേകള്‍ കൃഷ്ണകുമാര്‍ ജയിക്കുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ആന്റണി രാജു ഈ മണ്ഡലത്തില്‍ ശിവകുമാറിനെ പോലും അട്ടിമറിച്ചു. മണ്ഡലം സിപിഎമ്മിനൊപ്പം പോയി.

പാലായിലെ പ്രതികാരം

പാലായിലെ പ്രതികാരം

പാലായില്‍ മാണി സി കാപ്പന്‍ മത്സരിക്കുമ്പോള്‍ നിര്‍മാതാവായും അഭിനേതാവായും ചലച്ചിത്ര രംഗത്ത് തിളങ്ങിയി അനുഭവമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജയിക്കാമെന്ന ആത്മവിശ്വാസവും. ജോസ് കെ മാണിയെ തട്ടകത്തില്‍ അദ്ദേഹം മലര്‍ത്തിയടിച്ചു. കഴിഞ്ഞ തവണ അട്ടിമറി നേടിയ കാപ്പന്‍ ഇത്തവണ ഭൂരിപക്ഷം വല്ലാതെ ഉയര്‍ത്തുകയാണ് ചെയ്തത്. ഇടതുമുന്നണിക്ക് വിജയത്തിലും തിരിച്ചടിയേറ്റ മണ്ഡലങ്ങളിലൊന്നാണ് പാലാ.

Recommended Video

cmsvideo
BJP യെ കണ്ടംവഴി ഓടിച്ച പിണറായിയെ പൊക്കി പ്രകാശ് രാജ്..മാസ്സ് ഡയലോഗ്
ചവറയില്‍ മത്സരം മാത്രം

ചവറയില്‍ മത്സരം മാത്രം

ചവറയില്‍ ബിജെപി ശരിക്കും വിജയം പ്രതീക്ഷിച്ചിരുന്നു. സീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപനെയാണ് പാര്‍ട്ടി രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. പക്ഷേ സീരിയലിലെ സൂപ്പര്‍ താരമാണെങ്കിലും ജനങ്ങളുടെ മനസ്സിലളക്കാന്‍ സാധിക്കില്ലെന്ന് ഫലം തെളിയിച്ചു. എല്‍ഡിഎഫിന്റെ സുജിത് വിജയന്‍ ഇവിടെ വിജയിച്ചു. ഷിബു ബേബി ജോണിനെ അദ്ദേഹം മലര്‍ത്തിയടിക്കുകയും ചെയ്തു. വിവേക് ഗോപന്റെ പ്രചാരണം പോലും വേണ്ട വിധത്തില്‍ ഇവിടെ നടന്നിരുന്നില്ല.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
kerala election results 2021: 5 cinema serial stars who lost in this election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X