Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മഴ കനക്കുന്നു.... അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത, ഹിക ദുര്‍ബലമാകുന്നു

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായി തുടരുന്നു. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് സൂചന. അതേസമയം അറബികടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ഹിക ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം ലക്ഷദ്വീപില്‍ അടക്കം ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായത്. കാസര്‍കോട് ജില്ലയിലെ ജില്ലയിലെ ഹൊസ്ദുര്‍ഗിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

1

ഹൊസ്ദുര്‍ഗില്‍ 13 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഹികയുടെ വീര്യം കുറഞ്ഞത് കൊണ്ട് മഴയുടെ ശക്തി കുറയുമെന്നാണ് സൂചന. ഹിക ദക്ഷിണ ഒമാന്‍ തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഈ സമയം നല്ല മഴയുണ്ടാവും. ബുധനാഴ്ച്ച വരെ ആലപ്പുഴയില്‍ 61.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കൊച്ചിയില്‍ ഇത് 57.8 മില്ലി മീറ്ററാണ്. ഓഗസ്റ്റില്‍ പതിവില്‍ കിട്ടുന്നതില്‍ കൂടുതല്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്.

ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ ഏഴ് സെന്റി മീറ്റര്‍ മഴയും തിരുവനന്തപുരം, കുഡുലു, വര്‍ക്കല എന്നിവിടങ്ങളില്‍ അഞ്ച് സെന്റി മീറ്റര്‍ മഴയും ലഭിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അറബികടലില്‍ ഗുജറാത്ത് തീരത്തിന് മുകളിലായി രൂപം കൊണ്ട തീവ്രന്യൂനമര്‍ദമാണ് കേരളത്തില്‍ മഴ ശക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ഹികാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 19 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മികച്ചതായിരുന്നു. പാലക്കാട് ജില്ലയില്‍ 41 ശതമാനം മഴയാണ് ലഭിച്ചത്. കോഴിക്കോട് ഇത് 36 ശതമാനം. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇത് 20 ശതമാനം മുകളിലായിരുന്നു. സാധാരണ ഗതിയില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടിയ തോതാണ് ഇത്തവണ ലഭിച്ചത്. സാധാരണ ഗതിയില്‍ കാലവര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ അവസാനിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ അത് നീളാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+