Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വർഷം ഇറങ്ങിയത് 199 ചിത്രങ്ങൾ, നഷ്‌ടം 700 കോടി; താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ

തിരുവനന്തപുരം: ഈ വർഷം ആകെ 199 ചിത്രങ്ങൾ റിലീസായതിൽ വിജയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെന്ന് നിർമ്മാതാക്കളുടെ സംഘടന. മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് സംഘടന ആവർത്തിച്ചു. അഭിനേതാക്കളുടെ പ്രതിഫലം കൂടുന്നതിനെ വിമർശിച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സിനിമയുടെ നിർമ്മാണ ചിലവ് ചുരുക്കേണ്ട സാഹചര്യമാണ് നിലവിലെന്നും വ്യക്തമാക്കി.

റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും പരാജയമാവുന്ന പ്രവണത കണക്കിലെടുത്ത് താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. 2024ൽ വെറും 26 സിനിമകൾ മാത്രമാണ് ഹിറ്റായതെന്നാണ് നിർമ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഈ കണക്കുകൾ നിരത്തിയാണ് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.

malayalammovie2024hits

സിനിമകളുടെ നിർമ്മാണ ചിലവ് കുറയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവ് വരുത്താത്തത് വലിയ തിരിച്ചടിയാണ്. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ് അഭിനേതാക്കൾ ചെയ്യുന്നതെന്നും നിർമ്മാതാക്കൾ ആരോപിച്ചു. ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ 199 ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയെന്ന് നിർമ്മാതാക്കൾ പറയുന്നു.

അഞ്ച് പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്‌ചവച്ചത് വെറും 26 സിനിമകൾ മാത്രമാണെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ശേഷിക്കുന്നവ കാര്യമായ ചലനം സൃഷ്‌ടിക്കാതെ കടന്നുപോവുകയാണ് ചെയ്‌തതെന്നും നിർമ്മാതാക്കൾ പറയുന്നു.

സിനിമാ വ്യവസായത്തിന് വലിയ നഷ്‌ടമാണ് ഉണ്ടായതെന്നും നിർമ്മാതാക്കളുടെ സംഘടന പറയുന്നു. 199 സിനിമകൾക്കായി ആകെ 1000 കോടി മുതൽമുടക്കി. 300 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിരുന്നതെന്നും 700 കോടിയുടെ നഷ്‌ടം ഉണ്ടായെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു. വരുന്ന വർഷങ്ങളിൽ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ട് പോവണമെന്നും നിർമ്മാതാക്കളുടെ സംഘടന പത്രകുറിപ്പിലൂടെ അറിയിച്ചു.

അതേസമയം, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മലയാള സിനിമ ഇക്കുറി ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കളക്ഷൻ പല ചിത്രങ്ങളും നേടിയിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ തന്നെ മികച്ച വിജയങ്ങളുമായി വമ്പൻ ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകളിൽ ഇടം നേടിയിരുന്നു. സൂപ്പർതാര ചിത്രങ്ങൾ മാത്രമല്ല സാധാരണ ചിത്രങ്ങൾ പോലും മികച്ച കളക്ഷനാണ് നേടിയത്.

ഇക്കുറി മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്‌സ് ചരിത്രവിജയമാണ് കേരളത്തിലും തമിഴ്‌നാട്ടിലും നേടിയത്. നസ്ലൻ നായകനായ പ്രേമലുവും ഫഹദിന്റെ ആവേശവും നൂറു കോടിയിലധികം കളക്ഷനാണ് സ്വന്തമാക്കിയത്. കൂടാതെ പൃഥ്വിരാജ് നായകനായ ആടുജീവിതം, മമ്മൂട്ടി നായകനായ ഭ്രമയുഗം, ഗുരുവായൂർ അമ്പലനടയിൽ എന്നിവയും ഭേദപ്പെട്ട കളക്ഷൻ നേടി ഇക്കുറി വലിയ വിജയമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+