സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാർ ആര്? പിണറായി സർക്കാർ തന്നെയെന്ന് സർവേ ഫലം
തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാർ സംസ്ഥാന സർക്കാരെന്ന് വ്യക്തമാക്കി സർവേ ഫലം പുറത്ത്. റിപ്പോർട്ടർ ചാനലിന്റെ മെഗാ പ്രീപോൾ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമെന്നാണ് അഭിപ്രായപ്പെട്ടത്. സർവേയുടെ ഭാഗമായവരിൽ 48.4 ശതമാനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ സംസ്ഥാന സർക്കാരാണെന്ന് അഭിപ്രായപ്പെട്ടത്.
കൂടാതെ കേന്ദ്ര സർക്കാർ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് 29.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 21.7 ശതമാനം പേരും ഈ വിഷയം അറിയില്ലെന്ന അഭിപ്രായക്കാരാണ്. ഇതിന് പുറമെ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ല എന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവേയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും വിശ്വസിക്കുന്നത്.

കേന്ദ്രം അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ലെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 43.9 ശതമാനം അഭിപ്രായപ്പെട്ടത്. എന്നാൽ കേന്ദ്ര സർക്കാർ ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 28.8 ശതമാനം പേർ അഭിപ്രായപ്പെടുകയും ചെയ്‌തിട്ടുണ്ട്. വിഷയം അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 27.3 ശതമാനം പേരാണ്.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നുമാണ് സർവേ വ്യക്തമാക്കുന്നത്. ബിജെപിക്ക് ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നാണ് സർവേ പ്രവചനം.
യുഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ അവർക്ക് നഷ്‌ടപ്പെടുമെന്നും സർവേ ഫലത്തിൽ വ്യക്തമാക്കുന്നു. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ എൽഡിഎഫിന് 2019ൽ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കും. 2019ൽ എൽഡിഎഫിന്റെ കൈയ്യിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസർഗോഡ്, കണ്ണൂർ, ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ കാസർഗോഡ്, കണ്ണൂർ എന്നിവ എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.
ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ഇത്തവണയും യുഡിഎഫ് തന്നെ സ്വന്തമാക്കും. 2019ൽ യുഡിഎഫിന്റെ ഭാഗമായി നിന്ന് കോട്ടയം മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് എം വിഭാഗത്തെ ഇത്തവണ ഇടതുമുന്നണിയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങുമ്പോൾ കാത്തിരിക്കുന്നത് പരാജയമാണെന്നും സർവേ വ്യക്തമാക്കുന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications