Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ണാബിനെതിരെ പറഞ്ഞ അജു വര്‍ഗീസിന് പൊങ്കാല.... രാജ്യദ്രോഹിയാക്കി സംഘികള്‍!!

തിരുവനന്തപുരം; മലയാളികളെ റിപ്പബ്ലിക്ക് ടിവി ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമി നാണംകെട്ടവര്‍ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. മോനേ ഗോസ്വാമി നീ തീര്‍ന്നെന്നായിരുന്നു അജുവിന്റെ പോസ്റ്റ്. ഇത് വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും അജുവിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

സിനിമയില്ലാതെ വീട്ടിലിരുത്തും എന്നൊക്കെയാണ് ഭീഷണി. അതേസമയം ഇതിന് പിന്നാലെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കൂടി വന്നിട്ടുണ്ട്. ഇതിലും അജു അര്‍ണാബിനെതിരെ തന്നെയാണ് പറഞ്ഞിരിക്കുന്നത്. അതേസമയം തനിക്ക് നേരെയുള്ള പൊങ്കാല വര്‍ധിച്ചതോടെയാണ് പുതിയ കുറിപ്പുമായി അജു എത്തിയത്. എന്തായാലും പിന്നോട്ടില്ലെന്ന് തന്നെയാണ് അജു വര്‍ഗീസ് വ്യക്തമാക്കുന്നത്.

കടുത്ത പൊങ്കാല

കടുത്ത പൊങ്കാല

ആരാണ് തനിക്ക് ആഗോള മലയാളികളുടെ അംബാസിഡര്‍ പട്ടം പതിച്ച് തന്നതെന്നാണ് ഒരു ചോദ്യം. ഇംഗ്ലീഷിനെ കുറിച്ച് അടിസ്ഥാന വിവരമില്ലാത്തത് കൊണ്ടാണ് അജുവിന് അര്‍ണാബ് പറഞ്ഞ കാര്യങ്ങള്‍ മനസിലാവാത്തതെന്നായിരുന്നു മറ്റൊന്ന്. ഉരുളാതെ അജുക്കുട്ടാ. ഒറ്റവാക്കില്‍ മറുപടി പറയാം. താനാരുവാ. ഒരു തേങ്ങാക്കൊലയുമല്ല. ഇങ്ങനെ പോകുന്നു കമന്റുകള്‍.

ഞങ്ങളും മലയാളികളാടാ

ഞങ്ങളും മലയാളികളാടാ

ഞങ്ങളും മലയാളികളാടാ കോപ്പേ... ദുരന്തം വന്നപ്പോള്‍ ഒപ്പവും നിന്നു. ചെറ്റത്തരം കാണിച്ചാല്‍ തിരിച്ചും കാണിക്കും. പറഞ്ഞാല്‍ തിരിച്ചും പറയും. ഏത് ദേശീയ മാധ്യമമാടോ കൂടെ നില്‍ക്കാഞ്ഞേ. ഇവിടത്തെ മാധ്യമങ്ങളെ കുറിച്ച് നീ കൂടുതല്‍ ഒലത്തണ്ട. പുര കത്തുമ്പോള്‍ വാഴ വെട്ടിയവരാണ് ഈ കീടങ്ങള്‍. പിന്നെ നിന്റെ മുഴുവന്‍ മലയാളികളുടെയും കൂട്ടത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണ്ട. കമ്മികളോടും സുഡുക്കളോടും പറഞ്ഞേച്ചാ മതി. കേട്ടോട്ടാ എന്നായിരുന്നു അശ്ലീല കലര്‍ന്ന ഒരു കമന്റ്.

തെറിവിളികള്‍....

തെറിവിളികള്‍....

കടുത്ത തെറിവിളികളും അജുവിന് നേരെയുണ്ട്. അജു ഇതിന് ശേഷമിട്ട പോസ്റ്റിനും പൊങ്കാലയുണ്ട്. മോഹന്‍ലാലിനെ കണ്ട് പഠിക്കണമെന്നാണ് ഒരാള്‍ ഉപദേശിച്ചത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് ശ്രദ്ധിച്ച് എങ്ങനെ പോസ്റ്റ് ഇടാമെന്ന് പഠിക്കാനാണ് ഒരു നിര്‍ദേശം. ആടിനെ പട്ടിയാക്കുന്ന പോസ്റ്റുകള്‍ ഇടരുതെന്ന ഉപദേശവുമുണ്ട്. ഇതെല്ലാം വിശ്വസിക്കുന്ന ഒരുകൂട്ടം ഉണ്ടെന്നും സൂക്ഷിച്ച് മാത്രമേ പോസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നും അജുവിനെ ഉപദേശിച്ചവരും ഉണ്ട്.

താനൊരു ഭൂലോക ദുരന്തം

താനൊരു ഭൂലോക ദുരന്തം

താനൊരു ഭൂലോക ദുരന്തമാണല്ലോ അജുവേ. താന്‍ അര്‍ണാബിന്റെ ചര്‍ച്ച കണ്ടോ. അതില്‍ പറയുന്നത് വല്ലതും മനസ്സിലാക്കാനുള്ള വിവരമുണ്ടോ. താനാരാണ് സത്യം പറയുന്നവരെ തീര്‍ക്കാന്‍. തനിക്കോ ഇവിടെ കിടന്ന് കുരച്ച നുണപ്രചാരകര്‍ക്കോ അര്‍ണാബിനെ ഒരു ചുക്കും ചെയ്യാനാകില്ല. അദ്ദേഹം തന്നെ പോലെ വെറും അശുവല്ല. എല്ലാ മലയാളികളുടെയും ഉത്തരവാദിത്വം നിങ്ങളെ ആരും ഏല്‍പ്പിച്ചിട്ടില്ല. അര്‍ണാബ് പറഞ്ഞ ഗ്രൂപ്പില്‍പ്പെട്ട വിഘടനവാദികളല്ല ഞങ്ങളാരുമെന്ന് ഒരു പോസ്റ്റില്‍ പറയുന്നു.

സിനിമ ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരും

സിനിമ ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരും

കേരളത്തിലെ യുവാക്കള്‍ വിചാരിച്ചാല്‍ എന്തും നടക്കുമെന്ന് താങ്കള്‍ക്ക് മനസ്സിലായല്ലോ. ഇനി ഇത്രം പോസ്റ്റുകള്‍ ഇടുമ്പോള്‍ സൂക്ഷിക്കണം. എല്ലാവരും ഒരുമിച്ചെത്തിയാല്‍ സിനിമ ഇല്ലാതെ വീട്ടില്‍ ഇരിക്കേണ്ട അവസ്ഥ വരുമെന്ന മുന്നറിയിപ്പും ചിലര്‍ അജുവിന് നല്‍കിയിട്ടുണ്ട്. നീ പൊട്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ പൊന്നു മൈനാകമേ.... ആ പോസ്റ്റില്‍ നിന്നാല്‍ പോരായിരുന്നു അത് അവിടെ തീര്‍ന്നേനെ. ഇതിപ്പോള്‍ രണ്ട് പോസ്റ്റില്‍ തന്തയ്ക്ക് വിളി കേള്‍ക്കുമല്ലോ ഇയ്യ് എന്നൊക്കെയാണ് കമന്റുകള്‍ ഉള്ളത്.

അജുവിന്റെ പോസ്റ്റ്

അജുവിന്റെ പോസ്റ്റ്

ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ച് കട്ടക്ക് നിന്നവരാണ് ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശീയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ചും കണ്ടും ഇല്ല കേട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ച് വരുമ്പോള്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. പക്ഷേ അത് ഞങ്ങള്‍ തമ്മില്‍ പറഞ്ഞ് തീര്‍ക്കും. അവിടെ വാഴ വെട്ടാന്‍ വരരുത്. ഇത് പറയാന്‍ ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പും വേണ്ട. മലയാളി ആയാള്‍ മതിയെന്നാണ് അജു വര്‍ഗീസിന്റെ രണ്ടാമത്തെ പോസ്റ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+