വെള്ളം ഒന്നാം നിലയിലെത്തിയപ്പോള്‍ മകനെ ഓര്‍ത്തു.... ഒഴുക്കിവിടാന്‍ തീരുമാനിച്ചു.... രശ്മിയുടെ അനുഭവം
ചെങ്ങന്നൂര്‍: പ്രളയം തകര്‍ത്ത കേരളത്തില്‍ നിന്ന് ഒരുപാട് പേരുടെ അനുഭവങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. അതിജീവനത്തിന്റെ കഥകളും തൊണ്ണൂറാം വയസ്സില്‍ ഹെലികോപ്ടറില്‍ കയറിവയവരുടെയും അനുഭവങ്ങള്‍ ഇതിലുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് രശ്മിയാണ്. ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഒരു ചെറുപുഞ്ചിരിയോടെയാണ് ഇവര്‍ വെളിപ്പെടുത്തിയത്. വീട് വെള്ളത്തില്‍ മുങ്ങി എല്ലാവരും മുങ്ങിമരിക്കുമെന്ന് കരുതിയ നിമിഷത്തില്‍ സ്വന്തം കുഞ്ഞിനെ എന്തു ചെയ്യുമെന്ന് തോന്നിപ്പോയ നിമിഷങ്ങളാണെന്ന് രശ്മി പറയുന്നു.
പ്രളയ ദുരിതം തകര്‍ത്തെറിഞ്ഞ ചെങ്ങന്നൂരിലെ പാണ്ടനാട്ടില്‍ നിന്നാണ് രശ്മി സ്വന്തം അനുഭവങ്ങള്‍ പറയുന്നത്. ഇവരെ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്. ഇപ്പോഴും ആ ദിവസത്തെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ലെങ്കിലും പതറാതെ നില്‍ക്കുകയാണ് അവര്‍. രശ്മി മാത്രമല്ല കേരളത്തിലങ്ങോളം നിരവധി പേര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ട്. ചിലര്‍ ദുരന്തബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതും നല്ല തീരുമാനമായിരുന്നു.

മൂന്നുദിവസത്തോളം....
മൂന്നു ദിവസത്തോളമാണ് ഇവര്‍ വീട്ടില്‍ കുടുങ്ങികിടന്നത്. രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായിരുന്നു. എന്റെ ഭയം മകനെ കുറിച്ചോര്‍ത്തായിരുന്നു. അവന് പതിനൊന്ന് മാസം മാത്രമേ പ്രായമായിരുന്നുള്ളൂ. മകനെ ഒരു പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്ന് വരെ അപ്പോള്‍ തോന്നിയിരുന്നു.

അവനെങ്കിലും രക്ഷപ്പെടട്ടെ
മകനെ രക്ഷപ്പെടുത്തുന്ന കാര്യം മാത്രമേ അപ്പോള്‍ ചിന്തിച്ചിരുന്നുള്ളൂ. അവനെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കി വിടാമെന്ന് വിചാരിച്ചത്. അതേസമയം കണ്ണുനനയിക്കുന്ന ഇക്കാര്യങ്ങള്‍ പറയുമ്പോഴും ഒരു പുഞ്ചിരി മാത്രമാണ് രശ്മിക്കുള്ളത്. പക്ഷേ ഭയപ്പാട് ഉണ്ടെന്നും അവര്‍ പറയുന്നു.

നാവിക സേന രക്ഷിച്ചു
പാണ്ടനാട്ടെ തന്റെ വീട്ടില്‍ നിന്ന് ആരും രക്ഷിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ എന്നെയും മകനെയും നാവികസേന എത്തിയാണ് രക്ഷിച്ചത്. ഓഗസ്റ്റ് 15ന് രാവിലെ തന്നെ വീടിനുള്ളില്‍ വെള്ളം കയറി തുടങ്ങിയിരുന്നു. ഇതോടെ അടുത്ത വീട്ടിലേക്ക് അച്ഛന്‍ രാധാകൃഷ്ണപിള്ള, അമ്മ സുഷമ എന്നിവര്‍ക്കൊപ്പം രശ്മിയും മകനും മാറി താമസിച്ചു. രശ്മിയുടെ ഭര്‍ത്താവ് അജിത്ത് വിദേശത്താണ്. ഈ വീട്ടില്‍ 14 കുടുംബങ്ങളില്‍ നിന്നായി 58 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്തുപേര്‍ കുട്ടികളായിരുന്നു.

രക്ഷിക്കാനായി നിലവിളി
ഒരുപാട് നമ്പറുകളില്‍ രക്ഷപ്പെടുത്താനായി ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല. ഇതിനിടെ ഫോണിന്റെ ചാര്‍ജും തീര്‍ന്നു. ഒഴുക്ക് ശക്തമായി കൂടിയതോടെ ഇതുവഴി വള്ളവും ബ ബോട്ടുമൊന്നും എത്തില്ലെന്ന് ഉറപ്പായിരുന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് നാവികസേന നദിയിലൂടെ എത്തി രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവര്‍ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കള്‍. ഒടുവില്‍ പരുമല പള്ളിയോട് ചേര്‍ന്നുള്ള ക്യാമ്പില്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കണ്ടെത്തിയതെന്ന് രശ്മി പറഞ്ഞു.

കരുണാകരന് മകനെ കണ്ടെത്തണം
ചെങ്ങന്നൂരിലേക്ക് പോയ മകനെയും കുടുംബത്തെയും കാത്ത് വീട്ടിലിരിക്കുന്ന കരുണാകരനും മറ്റൊരു ദുരന്തത്തിന് സമാന അവസ്ഥയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചെങ്ങന്നൂരിലെ പ്രളയദുരിതമറിഞ്ഞ് കരുണാകരന്റെ മകന്‍ ബിജു കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോയത്. ബിജുവിന്റെ ഭാര്യ അനില, അമ്മ ലീല, എട്ടുമാസം പ്രായമുള്ള മകള്‍ ഐശ്വര്യ, അഞ്ച് വയസ്സുകാരി അമൃത എന്നിവര്‍ ചെങ്ങന്നൂരിലായിരുന്നു താമസം. ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കുന്ന ഇവരെ കണ്ടെത്തി മടങ്ങി കൊണ്ടുവരുമെന്ന് പറഞ്ഞ് പോയതാണ് ബിജു. എന്നാല്‍ ഇവരൊക്കെ ഇപ്പോള്‍ എവിടെയാണെന്നറിയാത്ത അവസ്ഥയിലാണ്.

വീട് വെള്ളത്തില്‍ മുങ്ങി
കരുണാകരന്റെ പൊങ്ങയിലെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നടന്നും നീന്തിയുമാണ് ചമ്പക്കുളത്തെത്തിയത്. ഇവിടെ നിന്നും കരുണാകരനെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. മകന്‍ എവിടെയാണെന്നറിയാതെ എങ്ങനെയാണ് തനിക്ക് മനസ്സമാധാനമായി കഴിയാന്‍ സാധിക്കുകയെന്ന് കരുണാകരന്‍ ചോദിക്കുന്നു. മകന്റെയും മറ്റ് ബന്ധുക്കളുടെയും ഫോണിലേക്ക് പലരുടെയും ഫോണില്‍ നിന്ന് വിളിച്ചിട്ടും ഫലമുണ്ടായില്ല. പലരോടും ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണ് കരുണാകരന്.
Recommended Video


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications