Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം... ഇതുവരെ ലഭിച്ചത് 730 കോടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവാഹം. കേരളത്തെ പുനനിര്‍മിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന പിണറായിയുടെ ആവശ്യം ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുത്തെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതുവരെ 730 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായധനമായ 600 കോടിയേക്കാള്‍ 21.7 ശതമാനമാണ് ഇത്. വെറും 15 ദിവസത്തിനുള്ളിലാണ് ഈ പണം ലഭിച്ചത്.

1

ഓഗസ്റ്റ് ഒന്‍പതിനും 15നും ഇടയില്‍ 352.2 മില്ലീമീറ്റര്‍ മഴയാണ് കേരളത്തിന് ലഭിച്ചതെന്നും ഇത് സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ അധികമായിരുന്നുവെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. അതേസമയം പ്രളയക്കെടുതിയില്‍ അടിയന്തരമായി പതിനായിരം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് വളരെ പെട്ടെന്ന് തന്നെ നല്‍കും. ഇതില്‍ കേന്ദ്ര ദുരന്തനിവാരണ സമിതി 6200 രൂപയും സംസ്ഥാന ദുരന്തനിവാരണ സമിതി 3800 രൂപയും നല്‍കും. 14 ജില്ലകളിലെ മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് സഹായം ലഭിക്കുമെന്നും പിണറായി വ്യക്തമാക്കി.

അതേസമയം കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓരോ എംഎല്‍എമാരും അവരുടെ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വമ്പന്‍ പ്രളയക്കെടുതിയില്‍ 20000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ കേരളത്തെ സഹായിക്കാനായി വിദേശസഹായം ഉണ്ടായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് വേണ്ടെന്ന് വെച്ചിരുന്നു. ഇന്ത്യക്ക് അതിനുള്ള പര്യാപ്തത ഉണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+