കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1924ലെ പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിച്ചത് ഗാന്ധി.... അന്ന് നല്‍കിയത് 6000 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ വളരെ കഷ്ടപ്പെട്ടാണ് അതിജീവിച്ചത്. പക്ഷേ പ്രളയം കേരളക്കരയ്ക്കുണ്ടാക്കിയ നഷ്ടത്തെ ഇതുവരെ നമ്മള്‍ മറികടന്നിട്ടില്ല. എന്നാല്‍ ഇതിലും വലിയ പ്രളയത്തെ ഒരിക്കല്‍ നമ്മള്‍ നേരിട്ടിട്ടുണ്ട്. കൊല്ലവര്‍ഷം 1099ല്‍ നടന്ന വെള്ളപ്പൊക്കമായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയം. അന്ന് കേരളം ദുരന്തത്തെ നേരിട്ടത് ഒറ്റക്കെട്ടായിരുന്നു. ദേശീയ തലത്തില്‍ നിന്ന് ലഭിച്ച സഹായവും മറക്കാനാവാത്തത്.

ഇന്ന് ഉണ്ടായത് പോലെയുള്ള യാതൊരു വിവാദവും അന്നുണ്ടായില്ല എന്നതാണ് വാസ്തവം. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായവും മഹാത്മാഗാന്ധിയടക്കമുള്ളവരുടെ സഹായധനവും കേരളത്തെ അന്ന് താങ്ങി നിര്‍ത്തിയത്. സ്വാതന്ത്ര്യ സമരത്തിലെന്ന പോലെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിയുടെ ഇടപെടല്‍ ദേശീയ-സംസ്ഥാന തലത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇതിന്റെ രേഖകള്‍ ഇപ്പോഴും ഉണ്ടെന്നാണ് മനസിലാവുന്നത്.

1924ലെ വെള്ളപ്പൊക്കം

1924ലെ വെള്ളപ്പൊക്കം

1924ലാണ് പ്രളയം കേരളത്തെ തകര്‍ത്തത്. കേരളത്തിലെ ജനങ്ങളുടെ ദുരന്തം ഊഹിക്കാവുന്നതിലും അപ്പപുറമാണെന്നാണ് ഗാന്ധി വിലയിരുത്തിയത്. കേരളത്തെ സഹായിക്കാനായി എല്ലാവരും പണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 6000 രൂപയാണ് അദ്ദേഹം ജനങ്ങളെ സഹായിക്കാനായി നല്‍കിയത്. ഇന്ന് 10 ലക്ഷം പേരെ പ്രളയം ബാധിച്ചു എന്നാണ് കണക്ക്. എന്നാല്‍ ഇതിലും അധികം അന്ന് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിനായി ആഹ്വാനം

കേരളത്തിനായി ആഹ്വാനം

കേരളത്തെ സഹായിക്കാനായി ദേശീയ തലത്തില്‍ വലിയ ആഹ്വാനങ്ങളാണ് ഗാന്ധി ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളായ യങ് ഇന്ത്യയിലൂടെയും നവജീവനിലൂടെയുമായിരുന്നു അഭ്യര്‍ത്ഥന. നിരവധി ലേഖനങ്ങളും കേരളത്തിന്റെ അവസ്ഥയെ വിവരിച്ച് ഇതില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജനങ്ങളോട് മലബാറിനെ സഹായിക്കണമെന്നായിരുന്നു അഭ്യര്‍ഥന. ഇത് ദേശീയ തലത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ഗാന്ധിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനിറങ്ങി. സ്വര്‍ണവും സമ്പാദ്യങ്ങളും വരെ കേരളത്തിനായി ഇവര്‍ നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പലരും ഒരുനേരത്തെ ഭക്ഷണമോ അതോ പാല്‍ വാങ്ങുന്ന പണമോ വരെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നത്. അക്കാലത്ത് ഗാന്ധി കേരളത്തെ കുറിച്ച് വിവരിക്കുന്ന രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഒരു പെണ്‍കുട്ടിയുടെ കഥ

ഒരു പെണ്‍കുട്ടിയുടെ കഥ

നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ കുറിച്ചും തന്റെ ഡയറി കുറിപ്പില്‍ ഗാന്ധി വിവരിക്കുന്നുണ്ട്. ഈ കുട്ടി മൂന്നുപൈസ മോഷ്ടിച്ചാണ് ഫണ്ടിലേക്ക് നല്‍കിയത്. മോഷണമാണെങ്കിലും ആ കുട്ടി ചെയ്തത് നല്ല കാര്യമാണെന്ന് ഗാന്ധി പറയുന്നു. മലബാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന പേരിലാണ് അദ്ദേഹം ലേഖനം എഴുതിയത്. താന്‍ വിചാരിച്ചതിലും വലിയ തോതില്‍ ജനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചെന്ന് ഗാന്ധി പറഞ്ഞിരുന്നു. എത്ര കുറഞ്ഞ തുകയായാലും പ്രശ്‌നമില്ലെന്നും ഗാന്ധി ജനങ്ങളോട് പറഞ്ഞിരുന്നു.

മഹാപ്രളയം....

മഹാപ്രളയം....

കേരളത്തിലെ അക്കാലത്തെ ദുരിതത്തെ മഹാപ്രളയം എന്നായിരുന്നു വിളിച്ചിരുന്നു. നദികളും മുല്ലപ്പെരിയാറും വരെ നിറഞ്ഞു കവിഞ്ഞിരുന്നു. കൃഷികളൊക്കെ വലിയ രീതിയില്‍ നശിച്ചു. പലരും കുന്നില്‍ മുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അക്കാലത്ത് അഭയം തേടിയതെന്ന് സ്വാതന്ത്ര്യ സമര സേനാനിയായ കെ അയ്യപ്പന്‍ പിള്ള പറഞ്ഞു. അക്കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ദുരിതബാധിതര്‍ക്കുള്ള പണവും വസ്ത്രങ്ങളും ശേഖരിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു.

തെലങ്കാനയില്‍ മോദി തരംഗത്തിനൊരുങ്ങി ബിജെപി....ടിആര്‍എസ്സുമായി കൈകോര്‍ക്കുന്നു!!തെലങ്കാനയില്‍ മോദി തരംഗത്തിനൊരുങ്ങി ബിജെപി....ടിആര്‍എസ്സുമായി കൈകോര്‍ക്കുന്നു!!

കുട്ടിയെ കൊല്ലാനായി നിരവധി പാലങ്ങളില്‍ കൊണ്ടുപോയി, മേലാറ്റൂര്‍ കൊലയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍കുട്ടിയെ കൊല്ലാനായി നിരവധി പാലങ്ങളില്‍ കൊണ്ടുപോയി, മേലാറ്റൂര്‍ കൊലയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

English summary
kerala flood 2018 When Mahatma Gandhi Raised Rs. 6,000 For Flood Relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X