Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതിയില്‍ വെറൈറ്റി ചലഞ്ചുമായി ബിജിപാല്‍... ഏറ്റെടുത്ത് ആഷിഖ് അബു, ഒടുവില്‍ വൈറല്‍!!

കൊച്ചി: കേരളം മറ്റൊരു പ്രളയക്കെടുതിയെ നേരിടുമ്പോള്‍ വ്യത്യസ്തമായ രീതിയിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് സെലിബ്രിറ്റികള്‍. മുമ്പ് പലതരം ചലഞ്ചുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കില്‍ മാനുഷികതയുടെ മുഖമുള്ള ചലഞ്ചാണ് ഇത്തവണ വന്നിരിക്കുന്നത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംഭാവന നല്‍കണമെന്നാണ് പുതിയ ചലഞ്ച്. സംഗീത സംവിധായകന്‍ ബിജിബാലാണ് ചലഞ്ചിന് തുടക്കമിട്ടത്.

1

എന്നാല്‍ സംവിധായകനായ ആഷിഖ് അബു ബിജിബാലിന്റെ ചലഞ്ച് ഏറ്റെടുത്തതോടെ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കരുതലിന് അങ്ങനെ കണക്കൊന്നുമില്ല എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ബിജിബാല്‍ ഒരു ചലഞ്ച് പങ്കുവെക്കുകയായിരുന്നു. ഇത് സിനിമാ ലോകം ഏറ്റെടുക്കുകയായിരുന്നു.

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രസീതിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആഷിക്ക് അബു ചലഞ്ച് ഏറ്റെടുത്തത്. ആഷിഖ് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചലഞ്ച് ചെയ്തിട്ടുണ്ട്.

നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്ക് സംഭാവന ചെയ്യരുതെന്ന തരത്തില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. പ്രളയകാലത്ത് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചു എന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇത് ബിജെപി സംഘപരിവാര്‍ അനുഭാവ ഗ്രൂപ്പുകളാണെന്ന് വാദമുണ്ട്. അതേസമയം നേരിട്ട് പണം കൊടുക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രി ദുരിതാശ്വാസ നിധി ഒരിക്കലും വകമാറ്റി ചെലവഴിക്കാനാവില്ല. കര്‍ശനമായ സിഎജി ഓഡിറ്റിംഗിന് വിധേയമാകുന്നുണ്ട് ഈ തുക.

2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+