നമ്മളിങ്ങനെയൊക്കെയാണ്; ജുമുഅ നമസ്ക്കാരത്തിന് മുമ്പ് മസ്ജിദില്‍ പള്ളി വികാരിയുടെ പ്രസംഗം
ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകളുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ചുകൊണ്ടായിരുന്നു പ്രളയജലം കേരളത്തിലൂടെ ഒഴുകിയത്. ദുരന്തത്തിന് മുന്നില്‍ നമ്മള് മലയാളികള്‍ സര്‍വ്വ മേലങ്കികളും അഴിച്ചു കളഞ്ഞ് പച്ച മനുഷ്യരായി പരസ്പരം കൈകോര്‍ത്തു. ആരാധാനലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറുന്ന കാഴ്ച്ചയായിരുന്നു മധ്യകേരളത്തിലൂടനീളം പ്രളയ സമയത്ത് കണ്ടത്.
ജാതി നോക്കാതെ മതം നോക്കാതെ ജനങ്ങളെ ആശ്വസിപ്പിക്കാനായി മതനേതാക്കളും രംഗത്തിറങ്ങിയിരുന്നു. ആ ഓര്‍മ്മകളുടെ തുടര്‍ച്ചയായിരുന്നു കോട്ടയം വെച്ചൂര്‍ ജൂമാ മസ്ജിദില്‍ വെള്ളിയാഴ്ച്ച ജുമുഅ നമസ്ക്കാരത്തിന് മുമ്പ് നടന്നത്. പ്രളയത്തില്‍ നാട് മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സഹായവമുായി എത്തിയ മുസ്ലി സഹോദരങ്ങളോട് നന്ദി പറയാനായിരുന്നു അദ്ദേഹം ജുമുഅ നമസ്ക്കാരത്തിനിടെ നേരിട്ടത്തെിയത് സംഭവം ഇങ്ങനെ..

വെച്ചൂര്‍ ജൂമാമസ്ജിദില്
കോട്ടയം വെച്ചൂര്‍ ജൂമാമസ്ജിദില് വെള്ളിയാഴ്ച്ച പതിവുപോലെ വിശ്വാസികള്‍ ജുമുഅ നമസ്കാരത്തിനുള്ള ഒരുക്കത്തിലായിരുന്നു. പള്ളി ഇമാം ജുമുഅ പ്രസംഗം ആരംഭിച്ചിപ്പോഴാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി ഫാ.സനു പുതുശേരി എത്തിയത്.

ഏവരും ഒന്നായി
പ്രളയത്തില്‍ ഒന്നായി പ്രവര്‍ത്തിച്ച മുസ്ലി സഹോദരങ്ങള്‍ക്കുള്ള നന്ദി അറിയിക്കാനാണ് ഫാദര്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ ഫാദറിനെ സംസാരിക്കാനായി ഇമാം ക്ഷണിക്കുകയായിരുന്നു. ആ മനോഹരമായ സംഭവം നിയാസ് നാസര്‍ എന്ന യുവാവ് ഫെയ്സ്ബുക്കിലൂടെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്..

ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ച
ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍...ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്..

ഏവരെയും ഞെട്ടിച്ചു
ഏറെ നേരം നീണ്ടു നില്കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന് അങ്ങോട്ട് കയറി വന്നത്..

കൃസ്ത്യന്‍ ദേവാലയവുമായി ബന്ധപെട്ട്
.പ്രളയത്തെ തുടര്‍ന്ന് കൃസ്ത്യന്‍ ദേവാലയവുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛന് പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയില്‍ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകള്‍ കടമെടുത്താല്‍ ...

നാം സാക്ഷ്യം വഹിച്ചത്
' മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു,

പ്രളയം നമ്മെ പഠിപ്പിച്ചത്
എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു.. എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ പ്രളയം കൊണ്ട് കഴിഞ്ഞു

പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും
പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന് മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ട് പോകണം നാം..'

അച്ഛന്റെ വാക്കുകള്‍
അച്ഛന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളില്‍ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകള്‍ ഒന്നാകുന്ന സുന്ദരമായ കാഴ്ച...കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താല്‍ ഒരു പാട് നിറഞ്ഞു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ഛനും സന്തോഷം.

ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും
അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങള്‍..ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും ആയിരം മോഹന്‍ദാസ് മാര്‍ പിന്നില്‍ നിന്നു കുത്തിയാലും കേരളമണ്ണില്‍ അതിന് ഇടം നല്‍കില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതില്‍,ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിച്ചതില്‍...കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ട് പോകാന്‍ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥന യോടെ
നിയാസ്...
ഫെയ്സ്ബുക്ക് പോസ്റ്റ്
നിയാസ്
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications