സ്വര്‍ണം വാങ്ങുന്നുണ്ടേല്‍ വേഗമായിക്കോട്ടെ, വില മാറ്റമില്ലാതെ തുടരുന്നു, ഇന്നത്തെ വില ഇങ്ങനെ
സ്വര്‍ണം ഭാവിയില്‍ കൈവിടില്ലെന്ന ഉറപ്പുകൊണ്ട് തന്നെ സ്വര്‍ണത്തെ നിക്ഷേപകര്‍ വിടാതെ പിന്തുടരുന്നുണ്ട്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5140 രൂപയായാണ് തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 41120 രൂപയും നല്കണം. 18 കാരറ്റിന്റെ സ്വര്‍ണത്തിന് വില 45 രൂപയായി വര്‍ദ്ധിച്ച് 4225 രൂപയായി. അതേസമയം, വെള്ളിനിരക്കില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്.
ചൊവ്വ , ബുധന്‍ , വ്യാഴം എന്നീ ദിവസങ്ങളില്‍ 95 രൂപയാണ് ഒരു ഗ്രാമിന് രേഖപ്പെടുത്തിയ ഇടിവ് . ഇതോടെ സ്വര്‍ണവില ഗ്രാമിന് 5090ല്‍ എത്തിയിരുന്നു. മാര്‍ച്ചിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസറങ്ങളില്‍ വില താഴ്ന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില മാര്‍ച്ച് നാല് മുതല്‍ മാര്‍ച്ച് ആറ് വരെ രേഖപ്പെടുത്തിയതായിരുന്നു. ഗ്രാമിന് 5185 രൂപയും പവന് 41480 രൂപയുമായിരുന്നു .
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
ആഗോള തലത്തില്‍ കാണിക്കുന്ന പ്രവണതകളും യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില വര്‍ദ്ധനവിനെ സ്വാധീനിക്കുന്നതായി കരുതപ്പെടുന്നത്. പെട്ടന്നുണ്ടായ വിലയിടിവിനെ തുടര്‍ന്ന് നിക്ഷേപകരും ഉപഭോക്താക്കളും കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടതോടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു .
ഇതര നിക്ഷേപ മേഖലയില്‍ ആശങ്ക ഉയരുന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ആകെ നിക്ഷേപത്തിന്റെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ സ്വര്‍ണത്തിലാകാമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ലിക്വിഡിറ്റിയും സുരക്ഷയുള്ളതുമാണ് സ്വര്‍ണത്തില്‍ നിക്ഷേപം കൂട്ടാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.
സ്വര്‍ണം ഭാവിയില്‍ കൈവിടില്ലെന്ന ഉറപ്പുകൊണ്ട് തന്നെ സ്വര്‍ണത്തെ നിക്ഷേപകര്‍ വിടാതെ പിന്തുടരുന്നുണ്ട്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗമാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുക എന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വര്‍ണം നമുക്ക് ഏറെ സഹായകരമാകാറുണ്ട്.
വട്ടിപ്പലിശയ്ക്ക് പണം വായ്പ വാങ്ങുന്നതിന് പകരം നിസാര പലിശയ്ക്ക് സ്വര്‍ണം വച്ച് വായ്പ എടുക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഈ മേഖലയിലെ കിട്ടാക്കടം കേവലം അരശതമാനം മാത്രമാണ്. വരും വര്‍ഷങ്ങളില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ദീര്‍ഘകാല നേട്ടത്തിനു മികച്ച മാര്‍ഗമാണ് സ്വര്‍ണം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 8 - 10 ശതമാനം റിട്ടേണ്‍ സ്വര്‍ണത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. സ്വര്‍ണ വിലയില്‍ ഏറ്റവും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായ ഒരു ദശകം കൂടിയായിരുന്നു അത്.












Click it and Unblock the Notifications