സ്വർണം ചതിച്ചു! ഒറ്റ ദിവസം കൊണ്ട് ട്രെന്റ് മാറി.. വീണ്ടും കുതിപ്പ്; ഇന്നത്തെ വില ഇങ്ങനെ
കഴിഞ്ഞദിവസം സ്വർണത്തിന്റെ വില കുറഞ്ഞപ്പോൾ നമ്മൾ ഒന്ന് സന്തോഷിച്ചതാണ്. പക്ഷേ, ആ സന്തോഷത്തിന് ആയുസ്സ് കുറവാണെന്ന് മാത്രം. സ്വർണത്തിന്റെ വില കുറയുന്ന ട്രെന്റാണ് വരാൻ പോകുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഇന്ന് വീണ്ടും സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 05 രൂപയും ഒരു പവൻ 18 കാരറ്റിന് 40 രൂപയും ആണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4635 രൂപയ്ക്കും ഒരു പവൻ 18 കാരറ്റിന് 37080 രൂപയ്ക്കും ആണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം സാധാരണ വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയ 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക് വെള്ളിയുടെ വില 103 രൂപ ആണ്. വെള്ളയാള്ച ഒരുഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയും ഒരു പവൻ 22 കാരറ്റിന് 160 രൂപയുമായിരുന്നു ഇടിവ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5575 രൂപയും ഒരു പവൻ 22 കാരറ്റിന് 44600 രൂപയുമായിരുന്നു. അതേസമയം, വെള്ളയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും ഒരു പവൻ 18 കാരറ്റിന് 120 രുപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4630 രൂപം ഒരു പവൻ 18 കാരറ്റിന് 37040 രൂപയും ആയിരുന്നു. അതേസമയം, വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. 80 രൂപയിലാണ് വെള്ളിയാവ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം.
ഒരു ഗ്രാം ഹാൾമാർക് വെള്ളിയുടെ വില 103 രൂപ ആണ് ഉണ്ടായത്. വെള്ളിയാഴ്ച വില കുറഞ്ഞിരുന്നെങ്കിലും വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5595 രൂപയും ഒരു പവൻ 22 കാരറ്റിന് 44760 രൂപയും ആയിരുന്നു വ്യാഴാഴ്ച . ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4645 രൂപയിലും ഒരു പവൻ 18 കാരറ്റിന് 37160 രൂപയിലും ആയിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്.
അതേസമയം വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളി വിലയിലും മാറ്റം ഉണ്ടായിരുന്നില്ല. 80 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാൾമാർക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.
സ്വർണത്തിന്റെ വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ആളുകൾ. എന്നാൽ കുറയുന്ന ട്രെന്റ് ഉണ്ടാവാൻ സാധ്യതത ഇല്ലെന്നു തന്നെയാണ് ഇപ്പോഴുള്ള സൂചന
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ












Click it and Unblock the Notifications