Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞത് വെറും 15 രൂപ..!! ഇടിയാന്‍ കൂട്ടാക്കാതെ സ്വര്‍ണവില, 44000 ത്തില്‍ നിന്ന് വീണു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണവിലയില്‍ അസാധാരണമായ ചാഞ്ചാട്ടമാണ് കാണുന്നത്. രണ്ട് ദിവസം വില കൂടുകയും പിന്നെ കുറയുകയും വീണ്ടും പിടിവിട്ട് ഉയരുകയും ചെയ്യുന്നതാണ് നിലവില്‍ സ്വര്‍ണ വിപണിയിലെ ട്രെന്‍ഡ്. മാര്‍ച്ച് മാസം തുടക്കം മുതല്‍ ഇത് തന്നെയാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. അതിനാല്‍ തന്നെ ഈ അനിശ്ചിതത്വം സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരേയും ആശങ്കയിലാക്കുന്നുണ്ട്.

പ്രത്യേകിച്ച് കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം 44000 എന്ന മാന്ത്രിക സംഖ്യയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് ചെറിയ ആശ്വാസം പകര്‍ന്ന് കൊണ്ട് സ്വര്‍ണ വില താഴേക്ക് വീണിരിക്കുകയാണ്. എന്നാല്‍ ആശാവഹമായ വിലക്കുറവ് അല്ല എന്നതാണ് ശ്രദ്ധേയം.

gold rate

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 43880 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5485 രൂപയും ആണ്. ഈ മാസം 18, 19 തിയതികള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5530 രൂപയായിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാര്‍ച്ച് ഒമ്പതിലെ 5090 രൂപ ആണ്.

മാര്‍ച്ച് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപയായിരുന്നു വില. മാര്‍ച്ച് രണ്ടിന് ഇതില്‍ നിന്ന് 120 രൂപ കൂടി 41400 എത്തി. ഇതേ വില തന്നെയായിരുന്നു മൂന്നിനും. മാര്‍ച്ച് നാലിന് 80 രൂപ കൂടി 41480 എത്തിയ സ്വര്‍ണം അഞ്ചിനും ആറിനും അതേ നവിലയില്‍ തന്നെയാണ് വ്യാപാരം നടത്തിയത്. മാര്‍ച്ച് ഏഴിന് 160 രൂപ കുറഞ്ഞതോടെ 41320 ലേക്കും പിറ്റേന്ന് 520 രൂപ കുറഞ്ഞ് 40800 ലേക്കും എത്തി.

മാര്‍ച്ച് ഒമ്പതിനും സ്വര്‍ണ വിലയില്‍ ഇടിവാണ് ഉണ്ടായത്. 80 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 40720 രൂപയില്‍ സ്വര്‍ണവില എത്തി. പിന്നീട് അങ്ങോട്ടാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. 10, 11, 12 തിയതികളില്‍ സ്വര്‍ണ വില ഏറിയും കുറഞ്ഞുമിരുന്നു. എന്നാല്‍ 13 നും 14 നും കൂടി സ്വര്‍ണവിലയില്‍ 800 രൂപയാണ് കൂടിയത്. ഇതോടെ 42520 എന്ന നിലയിലേക്ക് സ്വര്‍ണം എത്തി.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

മാര്‍ച്ച് 15 ന് വില 80 രൂപ കുറഞ്ഞെങ്കിലും പിന്നീട് വില പിടിവിട്ട് ഉയരുകയായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് 1800 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ സ്വര്‍ണവില 44000 വും കടന്ന് കുതിച്ചു. മാര്‍ച്ച് 16 ന് 400 രൂപ, മാര്‍ച്ച് 17 ന് 200 രൂപ, മാര്‍ച്ച് 18 ന് 1200 രൂപ എന്നിങ്ങനെയായിരുന്നു ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. മാര്‍ച്ച് 18 നും ഇതേ വിലയില്‍ തന്നെയാണ് സ്വര്‍ണം വ്യാപാരം നടത്തിയത്.

മാര്‍ച്ച് 22 ന് 640 രൂപ കുറഞ്ഞതോടെ വില 43360 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23 ന് 480 രൂപ ഉയര്‍ന്ന് വില 43840 രൂപയായി. ഇന്നലേയും 160 രൂപ കൂടിയതോടെ വീണ്ടും സ്വര്‍ണവില 44000 ത്തില്‍ എത്തി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 76 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയും ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+