Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്ന് പോണൊരു പോക്ക്...; മൂന്നാം തവണയും വില കൂടി, ഒരു ലക്ഷത്തിന് തൊട്ടടുത്ത്! ഗ്രാമിന് 12500 കടക്കുമോ?

കൊച്ചി: സ്വർണവിലയിൽ ഇന്ന് മൂന്നാമത്തെ വട്ടവും മാറ്റമുണ്ടായിരിക്കുകയാണ്. സർവകാല റെക്കോർഡ് രാവിലെ തന്നെ മറികടന്നെങ്കിൽ അതൊരു പടി കൂടി കടന്ന് മുന്നോട്ട് പോയിരിക്കുകയാണ് ഇപ്പോൾ. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സാധാരണഗതിയിൽ ഒരു ദിവസം തന്നെ മൂന്ന് വട്ടം സ്വർണവിലയിൽ മാറ്റം വരാറുള്ളൂ. മൂന്ന് തവണയായി ഇന്ന് വിലയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ് തന്നെയാണ്. അന്താരാഷ്ട്ര വിലയിൽ ഉണ്ടായ മാറ്റവും ചില ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ഏറ്റ കുറച്ചിലുകളും ചാഞ്ചാട്ടവും ഒക്കെ പ്രകടമായിരുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വേറിട്ട രീതിയിൽ ആയിരുന്നു ഇന്നത്തെ തുടർച്ചയായ വില വർധനവുകൾ. മൂന്ന് വട്ടവും കാര്യമായ വില വർധന തന്നെ ഉണ്ടായി എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. ഈ മാസത്തേയും ചരിത്രത്തിലേയും ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ സ്വർണം കേരളത്തിൽ വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്.

goldratedec12

ഇന്ന് വൈകീട്ടോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 90 രൂപ കൂടി വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 11985 രൂപയായിരുന്ന ഗ്രാം വില ഇപ്പോൾ 12300 രൂപയില്‍ എത്തി. സമീപകാലത്ത് ഗ്രാം വില 12000 ത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ്. ഒക്ടോബര്‍ 17നും 25നും രേഖപ്പെടുത്തിയ 12170 ഇതിന് മുന്‍പ് ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില, അത് ഇന്ന് രാവിലെ തന്നെ മറികടന്നിരുന്നു. പവന്‍ സ്വര്‍ണത്തിന് ഇന്ന് ആകെ 2920 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 98,400 രൂപ ആയി ഉയര്‍ന്നു.

ഇന്ന് രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതിന് ശേഷമാണ് വൈകീട്ടും വിലയിൽ കാര്യമായ വർധന ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഒറ്റയടിക്ക് ഗ്രാം വില 10,000 കടന്നിരിക്കുകയാണ് ഇപ്പോൾ. നിലവിൽ 10,115 രൂപയാണ് വില. അതായത് പവൻ വില 80,920 രൂപയെന്ന് അർത്ഥം. 22 കാരറ്റിന് സമാനമായിട്ടാണ് ഇതിന്റെ വില കുതിക്കുന്നത്.

മണ്ഡലകാലം ആവസാനിക്കാനിരിക്കെ കേരളത്തിലെ വിവാഹ വിപണി സജീവമാവുന്ന സാഹചര്യമാണ് വരും ദിവസങ്ങളിൽ ഉണ്ടാവുന്നത്. ഈ മാസം അവസാന ആഴ്‌ചകളിൽ ആവട്ടെ നിരവധി വിവാഹങ്ങളാണ് മുൻകൂട്ടി ഉറപ്പിച്ചു വച്ചിരിക്കുന്നതും. സ്വർണവിലയിലെ വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക വിവാഹ വിപണിയെയായിരിക്കും. ജിഎസ്‌ടിയും പണിക്കൂലിയും അടക്കം 1,05,000 രൂപയിൽ അധികം വില ഇപ്പോൾ നൽകേണ്ടി വരുമെന്ന് ഉറപ്പാണ്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിലും വില കണക്കാക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ.

അതിനിടെ വെള്ളിയുടെ വിലയിലും വലിയ വർധന തന്നെ അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്. സ്വർണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 203 രൂപയായി. 10 ​​ഗ്രാം വെള്ളിയുടെ വില 2030 രൂപയായി കൂടി. വരും ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും കാര്യമായ ഉയർച്ച ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+