Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ച് കയറി സ്വര്‍ണം; രണ്ട് വര്‍ഷം കൊണ്ട് കൂടിയത് 11000 രൂപയോളം..!! ഇനിയും കൂടും..?

കൊച്ചി: സ്വര്‍ണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് വിലയില്‍ നടത്തുന്നത്. സ്വര്‍ണത്തിന് ഒരു കാലത്തും ഡിമാന്‍ഡ് കുറയുന്നില്ല എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ എല്ലാ കാലത്തും കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവില എത്രകൂടിയാലും അത് വാങ്ങുന്നതില്‍ ആളുകള്‍ പൊതുവെ മലയാളികള്‍ പിന്നോട്ട് പോകാറില്ല.

വിവാഹത്തിന് സ്വര്‍ണം അവശ്യവസ്തു എന്ന നിലയിലാണ് ഭൂരിഭാഗം പേരും കാണുന്നത്. ഇപ്പോള്‍ ജന്മദിനം, വിവാഹ നിശ്ചയം,. വിവാഹ വാര്‍ഷികം തുടങ്ങിയ പല ചടങ്ങുകള്‍ക്കും സ്വര്‍ണം കടന്ന് കയറിയിട്ടുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണ വില പിടിവിട്ട് ഉയരുന്നുമുണ്ട്. ഇതിനോടൊപ്പം യുക്രൈന്‍-റഷ്യ യുദ്ധം, യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണവും സ്വര്‍ണവില ഉയരുന്നുണ്ട്.

GOLD PRICE

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. 15.43 ശതമാനത്തിന്റെ വര്‍ധനവാണ്. 2022 മാര്‍ച്ച് 31 ന് 38120 രൂപയായിരുന്ന സ്വര്‍ണവില 2023 മാര്‍ച്ച് ആയപ്പോഴേക്കും പവന് 44000 എന്ന നിലയില്‍ എത്തി. അതായത് ഒരു വര്‍ഷം കൊണ്ട് 5880 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണത്തിന് 5240 രൂപയാണ് വര്‍ധിച്ചത്.

അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് 11000 രൂപയിലേറെ വര്‍ധനവ് ആണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്വര്‍ണ വില പിടിവിട്ട് ഉയരാന്‍ തുടങ്ങിയത് ഈ രണ്ട് വര്‍ഷത്തിലാണ്. ഈ വര്‍ഷം തന്നെ മാര്‍ച്ച് മാസത്തില്‍ സ്വര്‍ണ വിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം നാല് തവണയാണ് സ്വര്‍ണ വില 44000 രൂപയില്‍ എത്തിയത്.

Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി, എണ്ണ വിലയിലെ ചാഞ്ചാട്ടം, സ്വിസ് ബാങ്കിന്റെ തകര്‍ച്ച, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസത്തെ സ്വര്‍ണ വിലയെ ബാധിച്ചു എന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ പറയുന്നത്. അതിനിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വിവാഹ സീസണിലേക്ക് കടന്നതോടെ ഡിമാന്റ് വര്‍ധിക്കുകയും ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയതും മാര്‍ച്ച് മാസത്തില്‍ ആയിരുന്നു. മാര്‍ച്ച് 18 ന് ഒരു പവന്‍ സ്വര്‍ണത്തിന് 44240 രൂപ എന്ന നിലയിലേക്ക് ആണ് വില എത്തിയത്. അന്ന് ഒറ്റ ദിവസം കൊണ്ട് കൂടിയത് 1200 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് സെപ്തംബര്‍ 16 ലെ 36640 രൂപ ആയിരുന്നു.

വെള്ളിയാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് വീണ്ടും 44000 ത്തില്‍ എത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനി തങ്കത്തിന് 1,980.80 ഡോളറില്‍ ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നിരുന്നത്. അതേസമയം പുതിയ സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ വിലയില്‍ വലിയ ചലനങ്ങള്‍ പ്രകടമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുറയാന്‍ സാധ്യത ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ മാസത്തില്‍ സ്വര്‍ണ വിപണി സജീവമായി തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം അക്ഷയ ത്രിതീയ കൂടി എത്തുന്നതോടെ സ്വര്‍ണ വിപണിയില്‍ അടുത്ത കാലത്തൊന്നും തിരക്കൊഴിയില്ല എന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ വില കുറഞ്ഞാലും സ്വര്‍ണത്തിന് നേരിയ രീതിയില്‍ മാത്രമെ ഇടിവ് സംഭവിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+