വീണ്ടും മാന്ത്രികസംഖ്യ തൊട്ടു.... സ്വര്‍ണം മുന്നോട്ട് തന്നെ; തൊട്ടാല്‍ പൊള്ളും..!!
തിരുവനന്തപുരം: സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആണ് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ ആളുകളില്‍ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. സ്വര്‍ണ നിരക്കില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വില വര്‍ധന കണ്ട മാസമായിരുന്നു മാര്‍ച്ച്. പല തവണയാണ് സ്വര്‍ണം ഈ മാസത്തില്‍ വര്‍ധിച്ചത്.
അതിനാല്‍ തന്നെ ഒന്നിലേറെ തവണ സ്വര്‍ണം 44000 എന്ന മാജിക്കല്‍ ഫിഗറില്‍ എത്തിയിരുന്നു. മാര്‍ച്ച് മാസത്തിലെ അവസാന ദിവസമായ ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയും ആണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ സ്വര്‍ണവില വീണ്ടും 44000 ത്തില്‍ എത്തിയിരിക്കുകയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയാണ് വില. അഞ്ച് ദിവസത്തിന് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വില 44000 ത്തില്‍ എത്തുന്നത്. ഈ മാസം ഇത് നാല് തവണയാണ് സ്വര്‍ണം 44000 ത്തില്‍ എത്തുന്നത്. നേരത്തെ മാര്‍ച്ച് 18 നും 21 നും 24 നും സ്വര്‍ണവില 44000 തൊട്ടിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 5500 ല്‍ ആണ് ഇപ്പോള്‍ സ്വര്‍ണം എത്തിയിരിക്കുന്നത്.
മാര്‍ച്ച് ഒമ്പതിന് 5090 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞിരുന്നു. ഇതാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില. ഈ മാസം ഇന്നുവരെ ആകെ 13 തവണയാണ് സ്വര്‍ണം വില കൂടിയത്. ഒമ്പത് തവണ സ്വര്‍ണവില കുറയുകയും ചെയ്തു. മാര്‍ച്ച് ഒന്നിന് 41280 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മാസം അവസാനിക്കുമ്പോള്‍ 2720 രൂപ കൂടി 44000 ത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണ വില.
കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ച സ്ഥിതിക്ക് സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഒരു രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
കഴിഞ്ഞ വര്‍ഷം നവംബര്‍ തൊട്ടാണ് സ്വര്‍ണവില പിടിവിട്ട് ഉയരാന്‍ തുടങ്ങിയത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശവും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം. അതേസമയം വിഷു, റംസാന്‍, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങള്‍ വരുന്നതിനാല്‍ അടുത്ത കാലത്തൊന്നും വലിയ ഇടിവ് സ്വര്‍ണ വിലയില്‍ പ്രതീക്ഷിക്കേണ്ടതില്ല.












Click it and Unblock the Notifications