കുതിച്ച് കയറി സ്വര്‍ണവില; വില്‍ക്കാനുള്ളവര്‍ക്ക് വന്‍ ലാഭം, വാങ്ങേണ്ടവര്‍ നട്ടം തിരിയും
കേരളത്തില്‍ മാര്‍ച്ച് രണ്ടാം വാരം തൊട്ട് സ്വര്‍ണവില പിടിവിട്ട് കുതിക്കുകയാണ്. അതാണ് ഇന്നും വിപണിയില്‍ സംഭവിച്ചിരിക്കുന്നത്

കൊച്ചി; സ്വര്‍ണവിലയില്‍ കുറച്ച് ദിവസങ്ങളായി കാണുന്ന വര്‍ധന ഇന്നും പ്രതിഫലിച്ചു. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കടക്കുകയാണ് എന്ന് ഉറപ്പായി. ഇന്നലെ 400 രൂപ വര്‍ധിച്ച് 42840 രൂപയില്‍ എത്തിയ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വര്‍ണവിലയിലെ ഈ വര്‍ധന മലയാളികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഉറപ്പാണ്.
ഇന്ന് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വ്യത്യസ്തമായി ചെറിയ കുറവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആയിരുന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഇന്നലെ ഗ്രാമിന് 5,355 രൂപയിലും പവന് 42,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടത്തിയിരുന്നത്. ഇന്നലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വിലയില്‍ സ്വര്‍ണം എത്തിയിരുന്നു.

സര്‍വകാല റെക്കോഡ്
ഫെബുവരി രണ്ടാം തിയതി സ്വര്‍ണവില ഗ്രാമിന് 5,360 രൂപയും പവന് 43,880 രൂപയുമായിരുന്നു. ഇതായിരുന്നു സര്‍വകാല റെക്കോഡ്. എന്നാല്‍ ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5380 രൂപയിലും പവന് 43040 രൂപയിലും ആണ് എത്തിയിരിക്കുന്നത്.

വില കൂടിയാലും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് നില്‍ക്കില്ല
സ്വര്‍ണം എത്ര വില കൂടിയാലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആണ് ആളുകള്‍ കാണുന്നത്. പ്രത്യേകിച്ച് വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ തന്നെ മലയാളികള്‍ വില കൂടിയാലും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് നില്‍ക്കില്ല എന്നാണ് വിലയിരുത്തല്‍. എങ്കിലും പിടിവിട്ട് വില കയറിയാല്‍ 10 പവന്‍ വാങ്ങുന്നവര്‍ അഞ്ച് പവന്‍ എന്ന തരത്തിലേക്ക് മാറാനും സാധ്യത ഉണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഗോള്‍ഡ് ഗോയിന്‍ വാങ്ങി സൂക്ഷിക്കുക
മാത്രമല്ല ആഘോഷ വേളകളില്‍ പുതിയ ആഭരണങ്ങള്‍ക്ക് പകരം പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങുക എന്ന സംവിധാനം ആളുകള്‍ ഈ സന്ദര്‍ഭത്തില്‍ പ്രയോഗിച്ചേക്കാം. ഇത് കൂടാതെ ആഭരണങ്ങള്‍ക്ക് പകരം ഗോള്‍ഡ് ഗോയിന്‍ വാങ്ങി സൂക്ഷിക്കുക എന്ന മാര്‍ഗവും ഇന്ന് പലരും ഉപയോഗിച്ച് വരുന്നുണ്ട്. സ്വര്‍ണം നിക്ഷേപ മാര്‍ഗം എന്ന തരത്തില്‍ കാണുന്നവര്‍ എല്ലാം ഇത്തരത്തില്‍ ആണ് സൂക്ഷിക്കുന്നത്.
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്

സ്വര്‍ണ വില താഴേക്ക് പോകില്ല
ആവശ്യം വന്നാല്‍ വിറ്റ് പണമാക്കാനും ആഭരണമാക്കാനും അധികം പ്രയാസപ്പെടേണ്ടതില്ല എന്നതാണ് ഇത് കൊണ്ടുള്ള പ്രധാന നേട്ടം. അതേസമയം രാജ്യത്ത് വരും ദിവസങ്ങളിലും സ്വര്‍ണ വില അധികം താഴേക്ക് പോകില്ല എന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യമിടിവ്, സ്വര്‍ണ ഇറക്കുമതിക്കുള്ള ഉയര്‍ന്ന നികുതി തുടങ്ങിയവ വില വര്‍ധനവിന് കാരണമായിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.












Click it and Unblock the Notifications