Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായിയുടെ ചിത്രമടക്കം ലുക്ക്ഔട്ട് നോട്ടീസ് പതിക്കും; യൂത്ത് ലീ​ഗ് തയ്യാറെന്ന് പികെ ഫിറോസ്

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പ്രതികരണവുമായി യൂത്ത് ലീഗ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനമെന്ന് പി കെ ഫിറോസ് വ്യക്തമാക്കി.

ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ച പ്രതിഷേധിക്കാനാണ് തീരുമാനം. ഇത്രയധികം പരാതികൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെന്നും യൂത്ത് ലീഗ് പറഞ്ഞു.

pk

അതേസമയം, ഇക്കഴിഞ്ഞ ദിവസവും സമാന വിഷയത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എൽ ഡി എഫിനും ബിജെപിക്കും എതിരെ വിമർശനം ഉന്നയിച്ചായിരുന്നു യൂത്ത് ലീഗ് പ്രതികരിച്ചിരുന്നത്. മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

സി പി എമ്മും ബി ജെ പിയും പരസ്പര സഹായ കമ്മറ്റിയാണ്. സ്വർണക്കടത്ത് കേസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആയ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടിയുടെ കോഴപ്പണം കേസിലും അദ്ദേഹത്തിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. ഇത്തരം വലിയ സംഭവങ്ങൾ നടക്കുമ്പോൾ, നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ലീഗ് വലിയ പ്രക്ഷോഭങ്ങൾക്ക് നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുതിയതല്ല. ഇതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇത്.

എന്നാൽ, ഇതിന് എതിരെ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സ്വർണക്കടത്ത് കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. യൂത്ത് ലീഗും കേസിൽ കക്ഷി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് വ്യക്തമാക്കിയിരുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്നാ സുരേഷ് ആരോപിക്കുന്ന സുഹൃത്ത്മായുള്ള ശബ്ദ രേഖ സ്വർണ്ണ കള്ളക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടിരുന്നു.

ഷാജ് കിരണുമായി സംസാരിക്കാനുള്ള കാരണവും അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ പുതുതായി വെളിപ്പെടുത്തിയത്. തനിക്ക് വർഷങ്ങൾക്കു മുൻപേ ഷാജിനെ അറിയാം. ശിവശങ്കരന്റെ പുസ്തകം ഇറക്കിയതിന് ശേഷമാണ് താൻ ഷാജ് കിരണുമായി കൂടുതൽ ബന്ധത്തിൽ ഏർപ്പെടുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു.

സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ :- 'രഹസ്യ മൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്നാണ് ഷാജ് എന്നോട് പറഞ്ഞത്. ശേഷം, ഞങ്ങൾ തൃശൂരിൽ വച്ച് കണ്ടിരുന്നു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് തൃശൂരിൽ വച്ച് കണ്ടപ്പോൾ ഷാജ് കിരൺ ചോദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് പറയാൻ തയ്യാറായാൽ അദ്ദേഹത്തിന് അത് സഹിക്കാൻ കഴിയില്ലെന്നും ഷാജ് പറഞ്ഞു.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

ഷാജി കിരണിന്റെ ഭാര്യ അമ്മ ആകില്ലെന്ന് അറിയാമായിരുന്നു. ഈ വേദന മനസ്സിലാക്കിയാണ് താൻ കഴിയുന്നത് ചെയ്യാമെന്ന് ഷാജ് കിരണിനോട് പറഞ്ഞത്. കുഞ്ഞിനു വേണ്ടി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, തനിക്ക് ഒരു സ്ത്രീയുടെ വേദന അറിയാമെന്നും പണം വേണ്ടെന്നും കുഞ്ഞിനെ തരാമെന്നുമാണ് ഞാൻ പറഞ്ഞത്. എന്റെ ആരോഗ്യം അനുവദിക്കുകയാണെങ്കിൽ നിങ്ങളെ ഞാനൊരു അമ്മയാക്കാം എന്നാണ് ഞാൻ അവരോട് വ്യക്തമാക്കിയത്. അവിടെ ഞാൻ ഒരു സ്ത്രീയുടെ വേദനയാണ് മനസ്സിലാക്കിയത്. എനിക്ക് മക്കളില്ലാതിരുന്നന്നെങ്കിൽ ഞാനും കുറേ അനുഭവിച്ചേനെ. എല്ലാ റിസ്ക്കും എടുത്ത് ഒരു കുഞ്ഞിനെ നൽകാം എന്നാണ് ഞാൻ പറഞ്ഞത്. അതിൽ എന്തെങ്കിലും തരത്തിലുള്ള കുഴപ്പമുണ്ടെങ്കിൽ എന്നെ അടിക്കാം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+