മിഠായിപ്പൊതിയടക്കം 13 ഇനങ്ങൾ; ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 1 മുതൽ
കുട്ടികൾക്കുള്ള മിഠായിപ്പൊതികളടക്കം 13 ഇനങ്ങളടങ്ങുന്ന കിറ്റാണ് ഇത്തവണ ഓണസമ്മാനമായി എല്ലാ റേഷൻ കാർഡുടമകൾക്കും ലഭിക്കുന്നത്
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. തയാറെടുപ്പുകൾ ഉടൻ പൂർത്തിയാക്കാൻ സപ്ലൈകോ യോഗത്തിൽ തീരുമാനമായതായും വിഭവങ്ങളുടെ കാര്യത്തിൽ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികൾക്കുള്ള മിഠായിപ്പൊതികളടക്കം 13 ഇനങ്ങളടങ്ങുന്ന കിറ്റാണ് ഇത്തവണ ഓണസമ്മാനമായി എല്ലാ റേഷൻ കാർഡുടമകൾക്കും ലഭിക്കുന്നത്. ആകെ 444.50 രൂപയുടെ സാധനങ്ങളാണു കിറ്റിലുണ്ടാവുക. ഒരു കിറ്റിൽ കുട്ടികൾക്കായി 20 മിഠായികൾ നൽകാനാണു സപ്ലൈകോ ഭക്ഷ്യ വകുപ്പിനു നൽകിയിരിക്കുന്ന ശുപാർശ. അതേസമയം അടുത്ത മാസം ഓണക്കിറ്റ് നൽകുന്നതിനാൽ ഈ മാസം റേഷൻകട വഴി ഭക്ഷ്യക്കിറ്റ് ഉണ്ടാകില്ല.
84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടുമകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ അനുവദിക്കാനും തീരുമാനമായി. 40 ലേറെ റേഷന്‍ വ്യാപാരികളാണ് കോവിഡ് കാലത്ത് മരിച്ചത്. ജനങ്ങളുമായി നേരിട്ട് ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താണ് റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സപ്ലൈകോ നൽകിയ ശുപാർശയിലെ ഇനങ്ങൾ:
- പഞ്ചസാര- 1 കിലോ ഗ്രാം (39 രൂപ)
- വെളിച്ചെണ്ണ അല്ലെങ്കിൽ തവിടെണ്ണ- 500 മില്ലി ലീറ്റർ (106 രൂപ)
- ചെറുപയർ അല്ലെങ്കിൽ വൻപയർ- 500 ഗ്രാം (44 രൂപ)
- തേയില- 100 ഗ്രാം (26.50 രൂപ)
- മുളകുപൊടി- 100 ഗ്രാം (25 രൂപ)
- മല്ലിപ്പൊടി- 100 ഗ്രാം (17 രൂപ)
- മഞ്ഞൾപ്പൊടി- 100 ഗ്രാം (18 രൂപ)
- സാമ്പാർ പൊടി- 100 ഗ്രാം (28 രൂപ)
- സേമിയ- ഒരു പാക്കറ്റ് (23 രൂപ)
- ഗോതമ്പ് നുറുക്ക് അല്ലെങ്കിൽ ആട്ട- 1 കിലോ ഗ്രാം (43 രൂപ)
- ശബരി വാഷിങ് സോപ്പ്- 1 (22 രൂപ)
- ശബരി ബാത്ത് സോപ്പ് - 1 (21 രൂപ)
- മിഠായി- 20 (20 രൂപ)
- തുണിസഞ്ചി- 1 (12 രൂപ)
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications