'സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ'; വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി പരസ്യമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം' ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.രാജിവച്ച മന്ത്രി സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ ഓഫിസിൽ നിയമിച്ച സംഭവത്തിലാണ് ഗവര്‍ണറുർടെ പ്രതികരണം.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ നേരത്തേ പരസ്യമായി നിലപാടെടുത്തിരുന്നു. പേഴ്സണല്‍ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ഗവർണർ ആരാഞ്ഞെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല. യോഗ്യതയ്ക്ക് പുറമേ സ്റ്റാഫുകളുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ് സെക്രട്ടറി രാജ്ഭവന് കൈമാറിയെങ്കിലും വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്ത് നല്‍കിയിരുന്നു.

സർക്കാരിനോട് വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെ ഗവർണർ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ പേഴ്‌സണല്‍ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വിഷയത്തില്‍ മറുപടി നല്‍കിയിട്ടില്ല. പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാനുള്ള ചട്ടം 1984 ഏപ്രിൽ ഒന്ന് മുതലുള്ളതാണ്. പ്രത്യേക ചട്ടത്തിലൂടെയാണ് സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിച്ചിട്ടുള്ളത്.

കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ 25 പേരെ വരെ നിയമിക്കാം. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് എന്നിവർക്കാണ് ഏറ്റവുമധികം പേഴ്‌സണൽ സ്റ്റാഫ് ഉള്ളത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നതിന് ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങാൻ വേണ്ടത് കുറഞ്ഞ സർവീസ് മൂന്ന് വർഷമാണ്. എന്നാൽ രണ്ടര വർഷമാകുമ്പോൾ മൂന്ന് വർഷം തികച്ചതായി കണക്കാക്കി പെൻഷൻ അനുവദിക്കാറുണ്ട്. ഒരു സർക്കാരിന്‍റെ അഞ്ചുവർഷ കാലാവധിയിൽ ഒരേ തസ്തികയിൽ രണ്ടുപേരെ നിയമിച്ച് പെൻഷൻ അനുവദിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപയാണ്. രണ്ടര വർഷം സർവീസുള്ളവർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. 3550 രൂപയും ഏഴു ശതമാനം ഡിഎയും ഗ്രാറ്റുവിറ്റിയ്ക്കും അർഹതയുണ്ട്. കൂടിയ പെൻഷൻ 84000 രൂപയാണെങ്കിലും മന്ത്രിമാരോടൊപ്പം 30 വർഷം ജോലി ചെയ്യണമെന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ പരമാവധി പെൻഷൻ വാങ്ങുന്ന പേഴ്‌സണല്‍ സ്റ്റാഫുകൾ ആരുമില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി മുൻ സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തയെ നിയമിച്ചതിനെ തുടർന്നാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ചർച്ചയായത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ച ഗവർണറുടെ പ്രധാന ആവശ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ റദ്ദാക്കണം എന്നതായിരുന്നു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications