കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമാനം കൂട്ടാനുറച്ച് സംസ്ഥാനം; ഫീസുകളും പിഴകളും ബജറ്റില്‍ വര്‍ധിപ്പിക്കും

സംസ്ഥാനത്ത് ധനപ്രതിസന്ധി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്

Google Oneindia Malayalam News
1

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ധനമന്ത്രി ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. ഫീസുകളും, പിഴകളും വലിയ തോതില്‍ തന്നെ വര്‍ധിപ്പിക്കാനാണ് സാധ്യത.

നേരത്തെ തന്നെ വരുമാനം വര്‍ധിപ്പിക്കണമെന്ന തരത്തില്‍ ധനമന്ത്രിയില്‍ നിന്നടക്കം പരാമര്‍ശങ്ങള്‍ വന്നതാണ്. ധനപ്രതിസന്ധി സര്‍ക്കാര്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ചെലവുകളൊന്നും നടക്കാതെയും, ശമ്പള കൊടുക്കാനുമില്ലാത്ത അവസ്ഥ വന്നാല്‍ സര്‍ക്കാരിന് അത് വലിയ പ്രതിസന്ധിയായി മാറും. അതെല്ലാം മുന്നില്‍ കണ്ടാണ് വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

അതേസമയം സര്‍ക്കാരിന് മുന്നോട്ട് പോകണമെങ്കില്‍ വരുമാനം വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ധനമന്ത്രി കരുതുന്നത്. അതിനായി സാധ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചില കാര്യങ്ങളാണ് വര്‍ധിക്കുക.

ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് വര്‍ധിപ്പിക്കാന്‍ സാധ്യത. അതോടൊപ്പം തന്നെ മോട്ടോര്‍ വാഹന നികുതിയിലും വര്‍ധനവുണ്ടായേക്കും. കഴിഞ്ഞ ബജറ്റില്‍ 602 കോടിയായിരുന്നു അധിക വിഭവ സമാഹരണമായി പറഞ്ഞത്.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

ഇത്തവണ അതിലും ഏറെ മുന്നോട്ട് പോകും. ബജറ്റില്‍ അത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് തയ്യാറാക്കുന്നത്. അത് എന്തൊക്കെയായിരിക്കും എന്നുള്ള ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

സര്‍ക്കാരിന്റെ ധൂര്‍ത്താണ് ധനപ്രതിസന്ധിക്ക് പ്രധാന കാരണമായി പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിച്ച്, എല്ലാം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധി തന്നെ സര്‍ക്കാരിന് നേരിടേണ്ടി വരും.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാലും, തദ്ദേശസ്ഥാപനങ്ങളെ ഇത്തവണ അവഗണിക്കാനാണ് സാധ്യത. ഇവരുടെ വിഹിതം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.

ഇത്തരത്തില്‍ വരുമാനം തദ്ദേശസ്ഥാപനങ്ങള്‍ കുറയുന്നത് പരിഹരിക്കാന്‍, അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. വസ്തു നികുതി, വിനോദ നികുതി, പരസ്യനികുതി, ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസന്‍ ഫീസ് എന്നിവയില്‍ ചിലതും വര്‍ധിപ്പിക്കാം.

പിഴകളുടെ കാര്യത്തിലും കടുത്ത നടപടി തന്നെയുണ്ടാവും. വനം, പോലീസ്, റവന്യൂ, എക്‌സൈസ്, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളും സര്‍ക്കാരിന്റെ മുന്നിലുണ്ട്.

ഇതില്‍ പലതും ഇത്തവണ വര്‍ധിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. അഞ്ച് ശതമാനം വരെ വര്‍ധനവാണ് ഫീസുകളില്‍ ഉണ്ടാവുമെന്ന് കരുതുന്നത്. മറ്റൊരു ഭൂമിയുടെ ന്യായവിലയാണ്. ഇത് അഞ്ച് ശതമാനം വര്‍ധിപ്പിച്ചേക്കാം.

രജിസ്‌ട്രേഷന്‍ നിരക്കുകളും മാറാനാണ് സാധ്യത. പെട്രോള്‍, ഡീസല്‍, മദ്യം, എന്നിവയുടെ വില്‍പ്പന നികുതി കൂട്ടാനുള്ള സാധ്യത കറവാണ്. വര്‍ധിപ്പിക്കണമെന്ന നിര്‍ദശം ധനമന്ത്രാലയത്തിന് മുന്നിലുണ്ട്. പൊതുവില്‍പ്പന നികുതി മദ്യത്തിന് 251 ശതമാനമാണ് ഉയര്‍ന്ന പൊതുവില്‍പ്പന നികുതി.

English summary
kerala govt looking for revenue, finance minister may increase fine and fees in upcoming budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X