മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇനിയും കൂടും; കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇനിയും വര്‍ധിക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മീഷനെയും ചുമതലപ്പെടുത്തി. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കടമെടുപ്പ് അടക്കം വലിയ പ്രതിസന്ധിയായി നില്‍ക്കുന്ന ഘട്ടത്തിലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നത്. ആറുമാസത്തിനുള്ളിലാണ് മന്ത്രിമാരുടെ ശമ്പള വര്‍ധവുമായി ബന്ധപ്പെട്ട കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റം വന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ മന്ത്രിമാര്‍ക്ക് 90000 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയുമാണ് ശമ്പളം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ അടക്കം ഇതിനോടകം മാറ്റം വന്നിട്ടുണ്ടെന്നും ജനപ്രതിനിധികളുടെ ശമ്പളത്തിലും മാറ്റം വരേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ശമ്പളം കൂട്ടാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
2018ലായിരുന്നു ഇതിന് മുമ്പ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചത്. ജസ്റ്റിസ് ജയിംസ് കമ്മിറ്റി ശുപാര്‍ശയിലായിരുന്നു മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90000 രൂപയായും എംഎല്‍എമാരുടേത് 39500 രൂപയില്‍ നിന്നും 70000 രൂപയാക്കിയും ഉയര്‍ത്തിയത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications