മീഡിയ വണ്ണിന് തിരിച്ചടി: ഹർജി ഹൈക്കോടതി തള്ളി, സംപ്രേഷണ വിലക്ക് തുടരും
കൊച്ചി: കേന്ദ്ര സർക്കാറിന്റെ സംപ്രേക്ഷണ വിലക്കിനെതിരായി മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹർജി ഹൈക്കൊടതി തള്ളി. സംപ്രേക്ഷ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മീഡിയ വണ്‍ ചാനല്‍ അധികൃതർ നല്‍കിയ ഹർജിയാണ് തള്ളിയത്. ചാനലിന്റെ ഹർജി പരിഗണിച്ച കോടതി വിലക്കിന് നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നത്.
Recommended Video
കേസുമായി ബന്ധപ്പെട്ട് വിവിധ ഫയലുകള്‍ താന്‍ പരിശോധിച്ചതായി മീഡിയ വണ്‍ ഹർജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഫയലുകളില്‍ നിന്നും കാണാന്‍ സാധിച്ചു. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കിയതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പെഗാസസ് വിധിയെ ഹരജിക്കാരൻ ആശ്രയിക്കുന്നത് സഹായകരമല്ലെന്നും ജസ്റ്റിസ് നാഗരേഷ് പറഞ്ഞു.2019-ലെ ഡിജിക്കൽബെ (നെറ്റ്‌വർക്ക്) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീം കോടതിയുടെ വിധിയാണ് താൻ പിന്തുടരുന്നതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി വ്യക്തമാക്കി.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താൽക്കാലികമായി നിർത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു കഴിഞ്ഞയാഴ്ച മീഡിയ വണ്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഓർഡർ വാങ്ങിച്ചത്. ഇരുപക്ഷവും ഉന്നയിച്ച പ്രാഥമിക വാദങ്ങൾ കേട്ട കോടതി ചാനലിന് ഇടക്കാല ആശ്വാസം നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും വിശദമായ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിരുന്നു.
ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനത്തിലും തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നായിരുന്നു ചാനല്‍ അധികൃതർ കോടതിയില്‍ വാദിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ചാനലിന്റെ ലൈസൻസ് റദ്ദാക്കിയതായി കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി വിധി. വിധിയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വരും. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ വാദം നിയമവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതും, മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നാണ് മീഡിയ വണ്‍ ചാനല്‍ അധികൃതരുടെ വാദം.
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications