'തൊഴിലാളികളെ പട്ടിണിക്കിടരുത്', ഓണത്തിന് മുമ്പ് ശമ്പളകുടിശ്ശിക നൽകണം'; കെഎസ്ആർടിസിയോട് ഹൈക്കോടതി
എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്റിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. സെപ്റ്റംബർ ഒന്നിന് ശമ്പളകുടിശ്ശിക നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ശമ്പള വിതരണത്തിനായി 103 കോടി രൂപ അടിയന്തരമായി സർക്കാർ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
103 കോടി രൂപ നൽകണമെന്ന സർക്കാരിനോട് കെഎസ്ആർടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്.

സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നിലവിലെന്ന് ജീവനക്കാരുടെ ഹർജി പരിഗണിക്കവേ കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പലതവണ ചർച്ച നടത്തിയെങ്കിലും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്.ഓണത്തിന് മുൻപ് ശമ്പളം നൽകാനാണ് കെഎസ്ആർടിയുടെ ശ്രമം. ബോണസ് അടക്കം നൽകണമെങ്കിൽ മൂന്ന് കോടി അധികം നൽകണമെന്നും കെഎസ്ആർടിസി അറിയിച്ചു. ശമ്പളം നൽകാൻ പത്ത് ദിവസം കൂടി സമയം വേണമെന്ന് മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.

ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രധാനകാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ അതിന്റെ ആസ്തി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അതിലൊന്ന്. ഇക്കാര്യം കോടതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത്തവണ ആസ്തികളുടെ വിവരങ്ങള്‍ കോടതി തേടി. ഇക്കാര്യം സംബന്ധിച്ച ഓഡിറ്റ് ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

തേവരയിലെയും കൊച്ചി നഗരത്തിലെയും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളുടെ അവസ്ഥ അടക്കം ചൂണ്ടിക്കാണിച്ചാണ് ആസ്തിവകകകള്‍ ഉപയോഗപ്പെടുത്തണമെന്ന് കോടതി പറഞ്ഞത്. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന നിര്‍ദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.ആദ്യം ശമ്പളം നല്‍കണം, അതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. അതായത്, ശമ്പളവിതരണത്തിനു ശേഷം ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications