Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ നോക്കിയാല്‍ കുടുങ്ങും; ട്രാഫിക് പോലീസിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുക ആണെന്നും ഇത് കര്‍ശനമായി തടയണമെന്നും ഹൈക്കോടതി പറഞ്ഞു. ട്രാഫിക് ഡ്യൂട്ടിക്കിടെ ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നത് തടയണം എന്നാണ് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടിരിക്കുന്നത്.

പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആളുകള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി ടോള്‍ ഫ്രീ നമ്പരുകളിലേക്ക് അയയ്ക്കാം. ഇതിനായി വാട്സാപ്പ് സൗകര്യമുള്ള രണ്ട് ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ ട്രാഫിക്, പാര്‍ക്കിങ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് കോടതി പറഞ്ഞു. നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള മറ്റു ചില നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

highcourt

നിരവധി ഉത്തരവുകളിലൂടെ തടഞ്ഞിട്ടും വാഹനങ്ങളില്‍ ജോയി സ്റ്റിക്കുപോലെയാണ് ഹോണുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നു കോടതി പറഞ്ഞു. നഗരത്തില്‍ ഹോണ്‍ നിശ്ശബ്ദ മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. 80 സ്‌കൂളുകള്‍, 21 കോളേജുകള്‍, 31 ആശുപത്രികള്‍, 11 മറ്റു നിശ്ശബ്ദ മേഖലകള്‍ എന്നിവ നഗരത്തില്‍ ഉണ്ട്.

ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖല അടയാളപ്പെടുത്തുകയും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ വിപുലമായ നടപടികള്‍ സ്വീകരിക്കുകയും വേണം. റേഡിയോ വഴിയും ഇതിന് വ്യാപകമായ പ്രചാരണം നല്‍കണം. ട്രാഫിക് സിഗ്നലുകളുള്ള ജങ്ഷനുകളില്‍ സ്പീക്കര്‍ സ്ഥാപിച്ചും ഇക്കാര്യം അറിയിപ്പായി നല്‍കണം കോടതി പറഞ്ഞു.

എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..

വാഹനങ്ങളില്‍ പ്രഷര്‍ ഹോണുകള്‍ ഉപയോഗിക്കുന്നതു തടയണം
ടോള്‍ഫ്രീ നമ്പരുകള്‍ ബസുകളിലും ഓട്ടോറിക്ഷകളിലും പ്രദര്‍ശിപ്പിക്കണം
പരാതി ലഭിച്ചാല്‍ പോലീസ് അന്വേഷിച്ച് നടപടിയെടുക്കണം
ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്നുവെന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+