'30 കിലോമീറ്ററിലധികം നടത്തിക്കരുത്, 3 മണിക്കൂറിലധികം നിർത്തരുത്'; ആന എഴുന്നള്ളിപ്പിന് കർശന മാർഗനിർദ്ദേശം
കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങളിലും മതപരിപാടികളിലും മറ്റ് ചടങ്ങുകളിലും ആനകളെ എഴുന്നള്ളിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളോട് കൂടി മാർഗനിർദ്ദേശം പുറത്തിറക്കി ഹൈക്കോടതി. പാലിക്കേണ്ട ചട്ടങ്ങളെ കുറിച്ച് കൃത്യമായി പറയുന്ന വിശദമായ മാർഗനിർദ്ദേശങ്ങളാണ് കേരള ഹൈക്കോടതി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കൃത്യമായി അനുമതി വാങ്ങുന്നതും ആനകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതുമാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ.
ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്ന സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും കൃത്യമായി ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാതല സമിതികൾ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഹൈക്കോടതി അറിയിച്ചു.

ഇത് കൂടാതെ ആനകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കാനും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. ആനയും തീവെട്ടി, പന്തങ്ങൾ എന്നിവ പോലെയുള്ളവയുമായി കുറഞ്ഞത് അഞ്ച് മീറ്റര്‍ ദൂര പരിധി എങ്കിലും ഉണ്ടായിരിക്കണം എന്നാണ് മാർഗനിർദ്ദേശത്തിൽ പറയുന്നത്.
ജനങ്ങളും ആനയും തമ്മിൽ എട്ട് മീറ്റർ ദൂരപരിധിയാണ് നിഷ്‌കർഷിക്കുന്നത്. ആനകളെ നിർത്തുന്ന സ്ഥലത്ത് ബാരിക്കേഡ് ഒരുക്കണം. തുടർച്ചയായി മൂന്ന് മണിക്കൂറിലധികം ആനകളെ നിർത്തരുതെന്നും ദിവസം 30 കിലോമീറ്ററിലധികം ആനകളെ നടത്തിക്കരുതെന്നും നിർദ്ദേശമുണ്ട്. രാത്രി 10 മുതൽ പുലർച്ചെ നാല് മണി വരെയുള്ള സമയത്ത് ആനകളെ നടത്തിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം 125 കിലോമീറ്റർ ദൂരത്തിൽ അധികം ആനയെ യാത്ര ചെയ്യിക്കരുതെന്ന് നിർദ്ദേശമുണ്ട്. ഇതിന് പുറമേ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധിയെങ്കിലും വേണമെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, നേരത്തെ തന്നെ താങ്കളുടെ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. കൊടിയ ദുരിതമാണ് ആനകൾ എഴുന്നള്ളത്തിന്റെ പേരിൽ സഹിക്കേണ്ടി വരുന്നതെന്നും കാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ മണിക്കൂറുകൾ ഒരേനിലയിൽ ഇങ്ങനെ നിൽക്കേണ്ടി വരികയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ചങ്ങലയിട്ട നിലയിലാണ് ആനകളെ നിർത്തുന്നത്. ഇതൊരിക്കലും ആചരമല്ലെന്നും മനുഷ്യന്റെ അഹങ്കാരവും ക്രൂരതയുമാണെന്നും കോടതി പറഞ്ഞിരുന്നു. എഴുന്നള്ളത്തിന്റെ സമയത്തിലും മറ്റും നിയന്ത്രണങ്ങൾ വേണമെന്നും അതുമായി ബന്ധപ്പെട്ട് കോടതി ചട്ടങ്ങൾ പുറപ്പെടുവിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ വിശദമായ മാർഗ നിർദ്ദേശം കോടതി പുറപ്പെടുവിച്ചത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications