Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതിയിലെത്തിയത് 4,671 ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍; കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികള്‍...

തിരുവനന്തപുരം: കേരളത്തില്‍ കാണാതാവുന്നവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെതടക്കം തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ യുവതീ യുവാക്കള്‍ അപ്രത്യക്ഷമാകുന്നത് കൂടുതല്‍ ദുരൂഹതയുണര്‍ത്തുന്നു.

ഐസിസ് കേരളത്തില്‍ പിടിമുറുക്കിയതായാണ് റിപ്പോര്‍ട്ട്. നിരവധി യുവതീ യുവാക്കള്‍ തീവ്രവാദസംഘടനകളുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഹൈക്കോടതിയിലെത്തിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളുടെ എണ്ണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ഇതില്‍ ചില കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ടെത്രേ. എവിടേക്കാണ് കാണാതായവരെല്ലാം ചെന്നെത്തിയത്...?

Read More: 'പടച്ചോന്റെ ചിത്രപ്രദര്‍ശനം': എഴുത്തുകാരന് ക്രൂര മര്‍ദ്ദനം, കൈവെട്ട് മോഡല്‍ ഭീഷണി !!!

മിസ്സിംഗ്...

മിസ്സിംഗ്...

ഹൈക്കോടതിയില്‍ ലഭിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളുടെ എണ്ണം അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് ആളുകളെയാണ് കുറഞ്ഞകാലയളവില്‍ കേരളത്തില്‍ നിന്ന് കാണാതായത്‌

ഹേബിയസ് കോര്‍പ്പസ്

ഹേബിയസ് കോര്‍പ്പസ്

ആരെയെങ്കിലും കാണാതായാലോ തട്ടിക്കൊണ്ട്‌ പോയാലോ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചാലോ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാം. പ്രൊഡ്യൂസ് ദ ബോഡി എന്നാണ് ഹേബിയസ് കോര്‍പ്പസ് അര്‍ത്ഥമാക്കുന്നത്

ഒന്‍പത് വര്‍ഷം

ഒന്‍പത് വര്‍ഷം

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഹൈക്കോടതിയില്‍ മാത്രം എത്തിയത് 4,671 ബേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ്. പോലീസില്‍ പരാതിപ്പെട്ടവ ഇതിനിരട്ടിയാണ്. കാണാതായവരെല്ലാം എവിടെയാണ് ?

പരാതികളേറെയും 2012ല്‍

പരാതികളേറെയും 2012ല്‍

2012ല്‍ ആണ് പരാതികളിലേറെയും ഹൈക്കോടതിയുടെ മുന്നിലെത്തിയത്‌. 651 പേരെയാണ് കാണാനില്ലെന്ന്‌ ചൂണ്ടികാട്ടി ഹര്‍ജി ലഭിച്ചത്‌. ഈ കാലയാളവിലാണ് കേരളത്തില്‍ മതപരിവര്‍ത്തനം രൂക്ഷമായത്.

ഞെട്ടിപ്പിക്കുന്ന കണക്ക്

ഞെട്ടിപ്പിക്കുന്ന കണക്ക്

2016 വര്‍ഷം ജൂണ്‍ വരെ ഹൈക്കോടതിയിലെത്തിയത് 235 ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജികളാണ്. ഇതില്‍ പലരെയും കണ്ടത്താനായില്ല

തീവ്രവാദബന്ധം

തീവ്രവാദബന്ധം

കാണാതായവരില്‍ പലരും തീവ്രവാദ സംഘടനകളില്‍ എത്തിപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. മിക്ക കേസുകളും അന്വേഷണവും പാതിവഴിയില്‍ നിന്നു. തീവ്രവാദബന്ധമുണ്ടെന്ന് സംശയിച്ച കേസുകളിലൊന്നും അന്തിമതീരുമാനത്തിലെത്താന്‍ ഇതുവരെയും പോലീസിനായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+