Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേന്ന് അർജന്റീനക്ക് വേണ്ടി മണിയാശാൻ; പാക്കലാമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ലോകമെമ്പാടും കാൽപന്ത് കളിയുടെ ആവേശത്തിൽ ആറാടുന്ന വേളയിൽ കേരളത്തിലും അതിന് ഒട്ടും കുറവില്ല. എല്ലായിടത്തും ഇഷ്‌ട ടീമിനും താരത്തിനും വേണ്ടി ഫ്ലക്‌സ് ബോർഡുകൾ നിറയുന്ന കാഴ്‌ചയാണ് കാണാൻ കഴിയുക. ഇപ്പോഴിതാ ആ ഫുട്‍ബോൾ ആരവത്തിലേക്ക് കടന്നുചെല്ലുകയാണ് കേരളത്തിലെ തലമുതിർന്ന രാഷ്‌ടീയ പ്രവർത്തകരും. മുൻ മന്ത്രിമാരായ എംഎം മണിയും വി ശിവൻകുട്ടിയും ഇക്കുറിയും പതിവ് തെറ്റിച്ചില്ല.

കൊച്ചി മെട്രോ രണ്ടാം ഘട്ടം; കലൂർ മുതൽ കാക്കനാട് വരെ പിങ്ക് ലൈൻ വരുന്നു, 2027 ഓഗസ്‌റ്റിൽ കമ്മീഷൻ ചെയ്യും
കൊച്ചി മെട്രോ രണ്ടാം ഘട്ടം; കലൂർ മുതൽ കാക്കനാട് വരെ പിങ്ക് ലൈൻ വരുന്നു, 2027 ഓഗസ്‌റ്റിൽ കമ്മീഷൻ ചെയ്യും

ഇരുവരും മുൻപും പലപ്പോഴും തങ്ങളുടെ ഫുട്‍ബോൾ പ്രേമവും ഏത് ടീമിനെയാണ് ഇഷ്‌ടമെന്നും ഒക്കെ തുറന്ന് പറഞ്ഞതാണ്. അത് ആവർത്തിക്കുകയാണ് ഇരുവരും ഇക്കുറി. എംഎം മണിയും ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെയാണ് തങ്ങളുടെ ഇഷ്‌ട ടീമുകൾക്കായി വാദിച്ചത്.എംഎം മണി അർജന്റീനയൻ കുപ്പായം അണിഞ്ഞുകൊണ്ടുള്ള ചിതമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

fifa world cup

ചിത്രത്തിന് ഒപ്പം പങ്കുവച്ച ക്യാപ്‌ഷനാണ് അതിലും രസകരം. ബ്രസീൽ ഫാൻസിനെ വെല്ലുവിളിച്ചുകൊണ്ടാണ് എംഎം മണി ചിത്രം പങ്കുവച്ചത്. അപ്പോ ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ? (ഡയലോഗ് കടപ്പാട് മഹേഷിനോട്, ചിത്രം = മഹേഷിന്റെ പ്രതികാരം) എന്നായിരുന്നു മണിയാശാൻ ചിത്രത്തിന് ഒപ്പം ക്യാപ്‌ഷൻ കുറിച്ചത്.

ഇതേ പോസ്‌റ്റിൽ തന്നെ മറുപടിയുമായി വി ശിവൻകുട്ടിയും രംഗത്തെത്തി. പാക്കലാം എന്നാണ് ശിവൻകുട്ടി അതിൽ മറുപടിയായി കുറിച്ചത്. ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അതുമായി ബന്ധപ്പെട്ട ഒരു ചിത്രവും ദീർഘമായ കുറിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ബ്രസീലിന്റെ ജേഴ്‌സി അണിഞ്ഞ് പന്ത് തട്ടുന്ന ശിവൻകുട്ടിയുടെ ചിത്രമാണ് അതിലുള്ളത്.

വി ശിവൻകുട്ടിയുടെ കുറിപ്പിൽ പറയുന്നത്: പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ, 2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നിങ്ങൾക്ക് ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നു.. ബ്രസീലിന് ഹൃദയം നിറഞ്ഞ ആശംസകൾ..

കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്‌മയമാകും.

കൊല്ലം-തേനി ദേശീയപാത വികസനം; 1663 കോടി രൂപയുടെ ഭരണാനുമതി, 20 മീറ്റര്‍ വീതിയില്‍ നാലുവരി പാത
കൊല്ലം-തേനി ദേശീയപാത വികസനം; 1663 കോടി രൂപയുടെ ഭരണാനുമതി, 20 മീറ്റര്‍ വീതിയില്‍ നാലുവരി പാത

ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ.. ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. Vamos ബ്രസിൽ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+