കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷ്ക്രിയ ആഭ്യന്തര വകുപ്പ് കേരളത്തെ മയക്കുമരുന്ന് ഹബ്ബാക്കി; രൂക്ഷവിമർശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: നിഷ്ക്രിയമായ ആഭ്യന്തര വകുപ്പും മയക്കുമരുന്ന് കച്ചവടവും കേരളത്തെ ലഹരിയുടെ ഹബ്ബാക്കി മാറ്റുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പോലീസുകാർ പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അവ കച്ചവടം ചെയ്യുന്നു എന്നത് ഈ പ്രശ്നത്തിന്റെ ഭീബൽസമായ മുഖമാണ് കാണിച്ചു തരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

സംസ്ഥാനത്തു നടക്കുന്ന കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും 90% വും മയക്കുമരുന്ന് ഒരു പ്രധാന കാരണമാവുകയാണ്. നമ്മുടെ പോലീസ് സംവിധാനവും എക്സൈസ് സംവിധാനവും എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലേക്ക് മയക്കുമരുന്നിന്റെ വരവ് ക്രമാതീതമായി വർദ്ധിച്ചു. സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളിൽ 5% പോലും പിടിക്കപ്പെടുന്നില്ല എന്നത് വളരെ ഞെട്ടിക്കപ്പെടുന്ന വസ്തുതയാണ്.ഇതിന് ആരാണ് ഉത്തരവാദി? കഴിഞ്ഞ കുറേ മാസങ്ങളായി മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ഭീമാകാരമായ വർദ്ധനവാണ് പുറത്തുവവന്നുകൊണ്ടിരിക്കുന്നത്. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളിലേക്കാണ് ആദ്യം ലഹരി മാഫിയ പടർന്ന് കയറുന്നത്. എത്ര എത്ര യുവത്വങ്ങളാണ് ഇതുമൂലം കുടുംബത്തിനും രാജ്യത്തിനും നഷ്ടപ്പെടുന്നത്.

2

നമ്മുടെ പെൺകുട്ടികളെ പോലും അവർ നശിപ്പിക്കുകയാണ്. തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാൻ അവർക്ക് നല്ല വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിക്കുന്ന അച്ഛനും അമ്മയും പകലന്തിയോളം പണിയെടുത്തു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാങ്ങി അവരെ അവിടേക്ക് അയക്കുമ്പോൾ മാതാപിതാക്കൾ കാണുന്ന ഒരു സ്വപ്നമുണ്ട് തങ്ങൾ അനുഭവിച്ച ജീവിത കഷ്ടപ്പാടുകൾ ഒരിക്കലും തങ്ങളുടെ കുട്ടികൾ അനുഭവിക്കരുതെന്ന് അവർക്ക് മികച്ച വിദ്യാഭ്യാസം നൽകി മികച്ച തൊഴിൽ അവർക്ക് കിട്ടണമെന്നുമുള്ളതാണ് അവരുടെ ആ സ്വപ്നം. സംസ്ഥാനത്തു നടക്കുന്ന കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും 90% വും മയക്കുമരുന്ന് ഒരു പ്രധാന കാരണമാവുകയാണ്. നമ്മുടെ പോലീസ് സംവിധാനവും എക്സൈസ് സംവിധാനവും എന്താണ് ചെയ്യുന്നത് ? ആഭ്യന്തരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഭരണാധികാരികളിൽ ഉണ്ടായ ഉൾഭയം മൂലം പബ്ലിക് ഡ്യൂട്ടി ചെയ്യേണ്ട പോലീസുകാർ ഭരണാധികാരികളുടെ പിറകെ പായുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്

3

ജനസംഖ്യക്ക് ആനുപാതികമായുള്ള പോലീസ് അംഗബലവും വളരെയധികം അത്യാവശ്യമാണ്, രാഷ്ട്രീയം ഉപേക്ഷിക്കാതെ തന്നെ പോലീസ് സേനകളിൽ കയറിപ്പറ്റിയ പലരുടെയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇടുക്കിയിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെത്. പോലീസുകാർ പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അവ കച്ചവടം ചെയ്യുന്നു എന്നത് ഈ പ്രശ്നത്തിന്റെ ഭീബൽസമായ മുഖമാണ് നമ്മളെ കാണിച്ചു തരുന്നത്. കുറച്ചുദിവസം മുമ്പ് ഇടുക്കിയിൽ ഒരു സമരപരിപാടിയിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കണ്ണടിച്ചു പൊട്ടിച്ച പോലീസുകാരനും ഈ മയക്കുമരുന്നുമായി പിടിക്കപെട്ട പോലീസുകാരനും ഒരേ ക്യാമ്പിൽ ജോലി നോക്കുന്നവരാണ്. ഇതിലൂടെ നോക്കുമ്പോൾ ആ പോലീസുകാരനും മയക്കുമരുന്ന് ഉപയോഗമുണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

4

കഴിഞ്ഞ കുറച്ചു നാളുകളായി സമരം ചെയ്യുന്നവരോടുള്ള പോലീസിൻറെ അതിക്രമം എന്തുകൊണ്ടാണ് വർദ്ധിക്കുന്നത്,എത്ര പൈശാചികമായിട്ടാണ് അവർ ആളുകളെ ഉപദ്രവിക്കുന്നത്. ഇതൊരു വലിയ ക്രമസമാധാന പ്രശ്നമാണ്. സർക്കാർ ഇപ്പോഴും ഈ പ്രശ്നത്തിൽ ഇരുട്ടിൽ തപ്പുന്ന കാഴ്ചയാണ് കാണുന്നത്. സർക്കാർ ഇടപെട്ടെ മതിയാകൂ.
നമ്മുടെ നാടിൻറെ പ്രശ്നമാണ്. നമ്മളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുന്ന ജനങ്ങളുടെ പ്രശ്നമാണ്. അച്ഛനമ്മമാരുടെ കണ്ണീര് ഇനിയും ഈ മണ്ണിൽ വിഴാൻ അനുവദിക്കരുത്. അത് സാധ്യമായില്ലെങ്കിൽ ഭരണാധികാരികൾ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ് , നമ്മുടെ തലമുറകൾ തന്നെ ഇല്ലാതാക്കുന്ന ക്യാൻസറാണ് മയക്കുമരുന്ന്. ആ ക്യാൻസർ ഇല്ലാതാക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. മയക്കുമരുന്ന് കള്ളക്കടത്തിലെ മുഖ്യപ്രശ്നം തൊഴിലില്ലായ്മയാണ്. തൊഴിലില്ലാത്ത യുവത പെട്ടെന്ന് പണം സമ്പാദിക്കാനുള്ള കുറുക്കുഴിയായിട്ടാണ് മയക്കുമരുന്ന് കച്ചവടം ആരംഭിക്കുന്നത്. അവർ അതിലേക്ക് വഴുതി വീഴുകയാണ് ഒന്നോ രണ്ടോ തവണ നടത്തി അവസാനിപ്പിക്കാം എന്നുള്ള രീതിയിലാണ് പല യുവാക്കളും ചെന്ന് പെടുന്നത്.അവസാനം അവർ പിടിക്കപ്പെടുന്നതുവരെ തൊഴിൽ ചെയ്യേണ്ടിവരുന്ന അവസ്ഥയിലേക്ക് അവർ പെട്ടു പോവുകയാണ്. കേരളത്തിലെ ഗവൺമെൻറ് സർവീസിലേക്കുള്ള ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികളും നികത്തണം.

5

ഞാൻ അഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ലഹരി മാഫിയക്ക് എതിരെ എടുത്ത ശക്തമായ പദ്ധതി ആയിരുന്നു "ക്ലീൻ ക്യാമ്പസ് സേഫ് ക്യാംപസ്".ഇതിലൂടെ കേരളത്തിലെ ലഹരി മാഫിയക്ക് കൂച് വിലങ്ങ് ഇടുവാൻ സാധിച്ചു. അഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് റെയ്‌ഡ് വഴി ലഹരിമാഫിയയുടെ വേരോട്ടം നിർത്തുവാൻ സാധിച്ചു.പഞ്ചനക്ഷത്ര യാനങ്ങൾ,പഞ്ചനക്ഷത്ര ഹോട്ടലുകൾ നടന്നിരുന്ന ലഹരി പാർട്ടികളും അവയുടെ കച്ചവടവും പോലീസ് നടപടിയിലൂടെ നിർത്തി കേരളത്തെ ലഹരി മുക്ത കേരളം എന്ന നിലവാരത്തിലേക്ക് ഉയർത്താൻ അഭ്യന്തര മന്ത്രി എന്ന നിലയിൽ അന്ന് എനിക്ക് സാധിച്ചു എന്നുള്ളത് അഭിമാനത്തോടെ പറയട്ടെ.ലഹരി മുക്ത കേരളത്തിനായി ഇനിയും തൻ്റെ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും.

സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

English summary
kerala is becoming the hub of drugs slams ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X