Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി അടക്കമുള്ള എല്ല സംസ്ഥാനങ്ങള്‍ക്കും കേരളം എല്ലാകാലത്തും മാതൃക: യോഗിക്ക് വിജയരാഘവന്റെ മറുപടി

തിരുവനന്തപുരം: കേരളത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് യോഗി ആദിത്യനാഥിന് മറുപടിയുമായുമായി സിപിഎം നേതാവ് എ വിജയരാഘവന്‍. ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനത്തില്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ മറ്റ് സംസ്ഥാനത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിജയരാഘവന്റെ പ്രതികരണം. ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനമാണ് യോഗി ആദിത്യനാഥ് ഇന്ന് നടത്തിയിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകുമെന്ന പ്രസ്താവനയിലൂടെ എന്താണ് യോഗി ആദിത്യനാഥ് ഉദ്ദേശിക്കുന്നത്. ബിജെപി തോറ്റാല്‍ ഉത്തര്‍പ്രദേശ് രാജ്യത്ത് ഒന്നാമതായ കേരളം പോലെയാകും എന്നാണോ? എങ്കില്‍ അതല്ലേ വേണ്ടത്?

1

കേന്ദ്രസര്‍ക്കാര്‍ ഈ അടുത്ത കാലങ്ങളില്‍ പുറത്ത് വിട്ട സര്‍വ്വേകളിലെല്ലാം കേരളം ഒന്നാമതാണ്. ഈ സര്‍വ്വേകളില്‍ മിക്കവാറും അവസാന സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലും ആരോഗ്യമേഖലയിലും ജീവിത നിലവാരത്തിലും കേരളം ലോകോത്തര നിലവാരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലെ ദളിതര്‍ക്കുള്ളത്. സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ എന്നിവയില്‍ കേരളം നേടിയ ഈ നേട്ടങ്ങള്‍ക്ക് കാരണം ഭൂപരിഷ്‌കരണം മുതല്‍ ഇങ്ങോട്ട് ഇടതുപക്ഷം നടത്തിയ നിരവധി ഇടപെടലുകളാണ്.

ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരേണ്ടതുണ്ട്. എന്നാല്‍ യോഗിയുടെയും ബിജെപിയുടെയും ഭരണത്തിന്‍ കീഴില്‍ അത് സാധ്യമല്ല എന്നത് വ്യക്തമാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളം എല്ലാകാലത്തും മാതൃക തന്നെയാണ്. ഈ വികസന മാതൃക കാണണമെങ്കില്‍ യോഗി ആദിത്യനാഥ് ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന വര്‍ഗീയരാഷ്ട്രീയത്തിന്റെ കാഷായ കണ്ണട മാറ്റി നോക്കണമെന്നും വിജയരാഘവന്‍ കുറിച്ചു.

അതേസമയം എംഎ ബേബിയും യോഗിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓര്‍ക്കുക. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പോലെ ആകരുത് ഉത്തര്‍പ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്.

മികവിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തര്‍പ്രദേശും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കില്‍ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കല്‍ ഒരു ആഫ്രിക്കന്‍ രാജ്യവുമായി ചേര്‍ത്തു പറഞ്ഞു കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നതെന്നും എംഎ ബേബി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+