Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ സമ്മേളനം: ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹളം, മറുപടി നല്‍കി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ സഭയില്‍ പ്രതിപക്ഷ ബഹളം. പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയ നോട്ടീസായിരുന്നു പ്രതിപക്ഷം ഇന്നുകൊണ്ടുവന്നത്. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില‍് വലിയ അസന്തുലിതാവസ്ഥാണ് നിലനില്‍ക്കുന്നത് അതിനാല്‍ തന്നെ സമ്മേളനം വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നം സഭ അതീവ ഗൗരവത്തോടെയെടുത്ത് ചര്‍ച്ച ചെയ്യണമെന്നും ഷാഫി പറമ്പില്‍ എം എല്‍ എ നല്‍കിയ നോട്ടീല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഭരണ പക്ഷം അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. നിലവിലെ സാഹചര്യത്തില്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി സഭയില്‍ വ്യക്തമാക്കിയത്. എല്ലാ അലോട്ട്മെന്റുകളും പൂര്‍ത്തിയാവുമ്പോള്‍ മുപ്പതിനായിരത്തോളം സീറ്റുകള്‍ മിച്ചം വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏകജാലക സംവിധാനം വഴി 2,71,736 സീറ്റുകളിലേക്ക് 4,69,219 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും സ്‌പോര്‍ട്ട്‌സ് ക്വാട്ട അടക്കമുള്ള സീറ്റുകളില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറലിലേക്ക് മാറ്റുന്നതിലൂടെ 1,92,959 സീറ്റുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണ്. സര്‍ക്കാറിന്റെ പരിമിതി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

pina

സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നടത്തിയെന്ന്. പൊതുവിദ്യാഭ്യാസ രംഗത്ത് പ്ലസ് വൺ സീറ്റുകൾ വർധനയില്ലാത്തതിനാൽ നല്ല മാർക്ക് വാങ്ങി ജയിച്ച കുട്ടികൾ ഇന്ന് അഡ്മിഷൻ കിട്ടാതെ വലയുകയാണ്. അതേ സമയം വലിയ ക്യാപിറ്റേഷൻ ഫീ നൽകേണ്ടി വരുന്ന അൺ എയ്ഡ്‌ഡ് മേഖലയിൽ സീറ്റ് കൂടുതൽ നൽകുന്നത് പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് വെച്ച കണക്കുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല.

വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി രക്ഷിതാക്കളെയും കുട്ടികളെയും നിരാശപെടുത്തുന്നതാണ്. മാനേജ്‌മെന്റ് സീറ്റുകളില്‍ കൊള്ള നടക്കുകയാണ്. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ സര്‍ക്കാര്‍ പറയുന്നത്. ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ പരിഹാസം ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള ബഹളത്തിന് ഇടയാക്കി. ഞാന്‍ സര്‍വ്വവിജ്ഞാനകോശം കേറിയ ആളല്ല. ആരാണ് സതീശനെ പ്രതിപക്ഷ നേതാവ് ആക്കിയത്? അക്കാര്യത്തില്‍ അവരുടെ ഇടയില്‍ തന്നെ ചോദ്യം ഉയരുന്നുണ്ട്. സതീശന് മര്റുള്ള എല്ലാവരോടും പുച്ഛമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    അതേസമയം, ഭരണപക്ഷ എം എല്‍ എ കെകെ ശൈലജയും പ്രതിപക്ഷ ആവശ്യം സഭയില്‍ ഉന്നയിച്ചു. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്ന് പ്രതിപക്ഷ ആവശ്യം കെ കെ ശൈലജയും ആവര്‍ത്തിക്കുകയായിരുന്നു. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകളുടെ യീണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധ ക്ഷണിക്കലിലൂടെ ഇടത് അംഗം ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+