Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയത്തിലെ മാറ്റം ബാറുടമകളില്‍ നിന്നും കെ എം മാണിയെ രക്ഷിക്കാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ മദ്യ നിരോധനത്തിന് സാഹചര്യമൊരുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച മദ്യ നയത്തില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനം യുഡിഎഫിന് അകത്തു പുറത്തും പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മദ്യനയത്തില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന മുഖ്യമന്ത്രി പൊടുന്നനെ തീരുമാനം മാറ്റിയത് കെ എം മാണിയെ ബാറുടമകളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.

മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതിന് പിന്നാലെ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ പരസ്യമായി പറഞ്ഞത് കോണ്‍ഗ്രസിനകത്തെ അഭിപ്രായ വ്യത്യാസം തുറന്നുകാട്ടുന്നതായി. കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ബാറുടമകള്‍ തെളിവുകള്‍ ഹാജരാക്കാത്തത് സര്‍ക്കാരുമായുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണെന്നാണ് സൂചന.

km-mani

അടച്ചിട്ട ബാറുകളില്‍ ഭൂരിഭാഗവും തുറക്കാന്‍ അവസരമുണ്ടാക്കുന്ന തരത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്താമെന്ന് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് ഉറപ്പുകൊടുത്തതായി ബാര്‍ അസോസിയേഷനുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ഉറപ്പ് ലംഘിക്കുകയാണെങ്കില്‍ 20 കോടി രൂപ ഏതൊക്കെ നേതാക്കള്‍ക്ക് നല്‍കിയെന്ന കാര്യംകൂടി വെളിപ്പെടുത്തുമെന്നാണ് ബാറുടമകളുടെ മുന്നറിയിപ്പ്.

കെ എം മാണിക്കുവേണ്ടിയാണ് മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് ഉറച്ചു വിശ്വസിക്കുന്നതായി താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ജനാനിയേല്‍ പ്രസ്താവിച്ചത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മാണി കോഴ വാങ്ങിയെന്ന് വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കോഴവാങ്ങിയതായി വിശ്വസിക്കേണ്ട അവസ്ഥയിലാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രസിഡന്റു കൂടിയായ താമരശ്ശേരി ബിഷപ്പ് അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി നല്‍കുമെന്ന സൂചന കൂടി സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+