Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം നഗരസഭയില്‍ ഇടതുപക്ഷം ഭരണം പിടിക്കുമെന്ന് കടകംപള്ളി, ജില്ലയിലും തരംഗമുണ്ടാകും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയ പ്രതീക്ഷയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം നഗരസഭയില്‍ ഇടതുമുന്നണി ഇത്തവണ ഭരണം പിടിക്കും. തിരുവനന്തപുരം ജില്ലയില്‍ തന്നെ മുന്നണിയുടെ തേരോട്ടമുണ്ടാകുമെന്നും കടകംപ്പള്ളി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഇവിടെ വലിയ പ്രതിഷേധമുണ്ട്. ഇന്ധന വില വര്‍ധിപ്പിക്കുന്ന അടക്കമുള്ളതാണ് പ്രശ്‌നങ്ങള്‍. അത് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പല നല്ല കാര്യങ്ങള്‍ക്കമുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പില്‍ ജനം നല്‍കുമെന്നും കടകംപള്ളി വ്യക്തമാക്കി.

1

അതേസമയം തിരുവനന്തപുരത്ത് ബിജെപിക്കാണ് ശുഭപ്രതീക്ഷയുള്ളതെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബിജെപി തിരുവനന്തപുരത്ത് മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. എല്‍ഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായ എന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

കേരളത്തില്‍ ജനങ്ങള്‍ അഴിമതി സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ബിജെപിയെ ഒരിക്കലും ജനം പിന്തുണയ്ക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം വോട്ടില്‍ പ്രതിഫലിക്കും. യുഡിഎഫിനാണ് ജനപിന്തുണയുള്ളത്. വന്‍ വിജയം നേടുമെന്ന് ഉറപ്പുണ്ട്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഭരണമാറ്റത്തിന് തുടക്കമിടുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ആരാണ് അതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാവും ഈ തിരഞ്ഞെടുപ്പ്. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് പ്രചാരണ രംഗത്തെത്താതെ മുഖ്യമന്ത്രി മുങ്ങി നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കേരളത്തില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലയിലും ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. പലയിടത്തും സാമൂഹിക അകലം തെറ്റുന്നതും പ്രകടമായിരുന്നു.

Recommended Video

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+