ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം: സിപിഎം, ബിജെപി സീറ്റുകള്‍ പിടിച്ചെടുത്തു, ഇടതിന് 10 സീറ്റ്
കോട്ടയം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിർത്തിയും പിടിച്ചെടുത്തും രാഷ്ട്രീയ പാർട്ടികള്‍. കോട്ടയത്തും തൃശൂരും കോഴിക്കോടും എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ഇടുക്കിയിലും കാസർകോടും സി പി എം, ബി ജെ പി സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. ആകെ 20 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 10, യു ഡിഎഫ് 9, ബി ജെ പി 1 എന്നിങ്ങനെയാണ് വിജയ നില. ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് യു ഡി എഫ് എല്‍ ഡി എഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.
മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ എൽഡിഎഫ് 8, യുഡിഎഫ് 6 ,ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കാസർകോട് ബദിയടുക്ക സീറ്റ് ബി ജെ പിയില്‍ നിന്നാണ് യു ഡി എഫ് പിടിച്ചെടുത്തത്.

ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച കേരള കോണ്ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനു മനോജ് സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് സ്ഥാനാർതഥിക്ക് 477 വോട്ട് ലഭിച്ചപ്പോള്‍, യു ഡി എഫ് 261, ബി ജെ പി 99 എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർത്ഥികള്‍ക്ക് ലഭിച്ച വോട്ടിങ് നില.
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്

15 അംഗ കാണക്കാരി പഞ്ചായത്ത് കേരള കോൺ (എം) നേതൃത്വത്തിൽ എൽ ഡി എഫ് ആണ് ഭരിക്കുന്നത്. കേരള കോൺ (എം) 5, സി പി എം- 4, സി പി ഐ.1, എൻ സി പി- 1, ബി ജെ പി - 1, യു ഡി എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില.വിജയിച്ച വിനീതയെ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി.ചീഫ് വിപ്പ് ഡോ.എൻ.ജയ് രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി എന്നിവർ അഭിനന്ദിച്ചു. എൽ ഡി എഫിനെതിരെ നടത്തിയ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞതായി കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ്.ടി. കീപ്പുറം പറഞ്ഞു.

തൃശൂർ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡും എൽ ഡി എഫ് നിലനിർത്തി. 416 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രേമലത വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി ഗ്രീഷ്മ പി ആർ 121 വോട്ട് നേടി. കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ പള്ളിക്കര സൌത്ത് വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ ഷീബ പുല്‍പ്പാണ്ടി 448 വോട്ടുകള്‍ക്ക് വിജയിച്ചു.

കൊല്ലം ജില്ലയിലെ ചവറ, ഇളമ്പള്ളൂർ പഞ്ചായത്തുകളിലെ വാർഡുകൾ യു ഡി എഫും ബി ജെ പിയും നിലനിർത്തി. ചവറ പഞ്ചായത്തിലെ കൊറ്റൻകുളങ്ങര വാർഡിൽ യു ഡി എഫിന് വേണ്ടി മത്സരിച്ച ആർഎസ്പിയുടെ സ്ഥാനാർത്ഥി അംബികദേവി 123 വോട്ടുകൾക്കാണ് വിജയിച്ചത്. ഇളമ്പള്ളൂർ പഞ്ചായത്ത് ആലുംമൂട് വാർഡിൽ ബിജെപി സ്ഥാനാർത്ഥി ശ്രീജിത്ത് ജെ 22 വോട്ടുകൾക്ക് ജയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നിലനിര്‍ത്തി. സി പി എമ്മിലെ സജി കുമാര്‍ 88 വോട്ടിന് വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എസ് രവീന്ദ്രനെയാണ് സജികുമാർ പരാജയപ്പെടുത്തിയത്. സി പി എം അംഗമായിരുന്നു കെ ബിജു അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന വോട്ടെടുപ്പില്‍ 72.98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരുപത് വാര്‍ഡുകളിലായി 59,948 പുരുഷന്‍മാരും 64,471 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്ററും ഉള്‍പ്പെടെ ആകെ 1,24,420 വോട്ടര്‍മാരുണ്ടായിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications