വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്, 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 40 ശതമാനം കടന്നു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്. ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ശതമാനം 40 കടന്നിരിക്കുകയാണ്. ഇതുവരെ 40.09 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കാസര്‍കോട് 41.68 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്നിലുള്ളത് മലപ്പുറം ജില്ലയാണ്. ഇതുവരെ 42.41 ശതമാനം വോട്ട് മലപ്പുറത്ത് രേഖപ്പെടുത്തി. ആദ്യ രണ്ട് ഘട്ടത്തേക്കാളും കനത്ത പോളിംഗാണ് ഇത്തവണയുള്ളത്. കണ്ണൂര്‍ 42.11 ശതമാനം, കോഴിക്കോട് 41.54 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

കഴിഞ്ഞ തവണ 77 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തെ വന്‍ മുന്നേറ്റം കഴിഞ്ഞ തവണത്തെ കനത്ത പോളിംഗിനെ മറികടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ ആധിപത്യമുള്ള ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ പോളിംഗ് 50 ശതമാനം കടന്നു. കോഴിക്കോട് വടകരയിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. നീളമേറിയ ക്യൂവാണ് എല്ലായിടത്തും കാണാനാവുക. കോഴിക്കോട് പയ്യാനക്കലില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കൊവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് നിഷേധിച്ചു. ഇയാള്‍ വലിയ പ്രതിഷേധം തന്നെ ഇതിനെതിരെ നടത്തി.
അതേസമയം പരിയാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ബൂത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. വിദേശത്തുള്ളവരുടെ വോട്ട് ചെയ്യാന്‍ എത്തിയെന്ന എല്‍ഡിഎഫിന്റെ പരാതിയാണ് ഇയാളെ കുടുക്കിയത്. താനൂര്‍ നഗരസഭയില്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിച്ചെന്ന വാക്കേറ്റത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിര്‍ ലാമിഹ് റഹ്മാന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രി കെടി ജലീല്‍ വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യയും ഒപ്പമുണ്ടായിരുന്നു. ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനാണ് ജനങ്ങളുടെ പിന്തുണയുള്ളതെന്ന് ജലീല്‍ പറഞ്ഞു. പോളിംഗ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിനുള്ള പിന്തുണയാണെന്നും ജലീല്‍ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാവുമെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. യുഡിഎപിന് വിജയം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications