ഓണം ബമ്പറിനോട് പോകാന്‍ പറ, 300 രൂപയ്ക്ക് 12 കോടി കൈയിലെത്തും, പൂജാ ബമ്പര്‍ എത്തി മക്കളേ
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞതോടെ 25 കോടി നേടിയ ഭാഗ്യവാന് ആരാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്കുന്ന ബംപറാണ് ഓണം ബമ്പര്‍. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം തേടിയെത്തിയിരിക്കുന്നത്. എറണാകുളം നെട്ടൂരിലുള്ള ലതീഷ് എന്ന ഏജന്റില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്.
ഭാഗ്യവാന് ഇപ്പോഴും കാണാമറയത്ത് തുടരുന്നതിനിടെ ഓണം ബമ്പറിന്റെ നിരാശരായ ഭാഗ്യാന്വേഷികളെ കാത്ത് സര്‍ക്കാര്‍ അടുത്ത ബമ്പറും പുറത്തിറക്കി. ഈ വര്‍ഷം നറുക്കെടുക്കുന്ന അവസാന ബമ്പറായ പൂജാ ബമ്പര്‍ ഇന്നലെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ചടങ്ങിന് മുന്നോടിയായിട്ടാണ് പ്രകാശനം നടന്നത്.

300 രൂപയാണ് പൂജ ബമ്പര്‍ ടിക്കറ്റിന്റെ വില. അഞ്ച് പരമ്പരകളുള്ള ടിക്കറ്റുകളാണ് പൂജ ബമ്പറിനായി പുറത്തിറക്കിയിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും കമ്മീഷനായി 1.2 കോടി ലഭിക്കും എന്നതിനാല്‍ ഫലത്തില്‍ ഏഴ് പേരെയാണ് പൂജ ബമ്പര്‍ കോടീശ്വരന്മാരാക്കുക.
പൂജാ ബമ്പറിന്റെ മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന. കൂടാതെ 5000, 1000, 500, 300 രൂപയുടെ സമ്മാനങ്ങളും ഉണ്ടായിരിക്കും. ആകെ 3,32,130 സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.
നവംബര്‍ 22-ന് ഉച്ചയ്ക്ക് 2-നാണ് നറുക്കെടുപ്പ്. ഇത് കഴിഞ്ഞാല്‍ ഈ വര്‍ഷം പുറത്തിറങ്ങുന്നത് ക്രിസ്മസ്-പുതുവത്സര ബമ്പറായിരിക്കും. നവംബര്‍ 22 ന് ഈ ബമ്പര്‍ പുറത്തിറങ്ങുമെങ്കിലും 2026 ല്‍ ആയിരിക്കും നറുക്കെടുപ്പ് നടത്തുക. അതേസമയം തിരുവോണം ബമ്പറില്‍ ഇത്തവണ റെക്കോഡ് വില്പനയാണ് നടന്നത്. 75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഒരു ടിക്കറ്റ് മാത്രമാണ് വിറ്റഴിക്കാതിരുന്നത്.
7499999 ടിക്കറ്റുകളും വിറ്റഴിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ 71 ലക്ഷം എന്ന റെക്കോഡ് ഇത്തവണ മറികടന്നു. പ്രിന്റിങ് പിഴവ് കാരണമാണ് ഒരു ടിക്കറ്റ് മാത്രം ഒഴിവായത്. നേരത്തെ സെപ്തംബര്‍ 27 ന് നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മഴ കാരണം ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications